അറ്റ്ലാന്റാ: "കൊളംബിയ' എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ റാപ്പർ യംഗ് സ്കൂട്ടർ എന്ന പേരിൽ അറിയപ്പെടുന്ന കെന്നത്ത് എഡ്വേർഡ് ബെയ്ലി (39) മരിച്ചു.
ഒരു വീട്ടിൽ തർക്കം നടക്കുന്നു എന്ന വിവരം ലഭിച്ച് പോലീസെത്തിയപ്പോഴാണ് യംഗ് സ്കൂട്ടറിനെ കാലിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.
തുടർന്ന് യംഗിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2012ൽ ഇറങ്ങിയ കൊളംബിയ എന്ന ഗാനത്തിലൂടെയാണ് യംഗ് സ്കൂട്ടർ പ്രശസ്തനായത്.