ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ക​മ്മീ​ഷ​ണ​ർ സ്ഥാ​നാ​ർ​ഥി ത​രാ​ൽ പ​ട്ടേ​ൽ അ​റ​സ്റ്റി​ൽ
Friday, June 14, 2024 7:03 AM IST
പി.പി ​ചെ​റി​യാ​ൻ
ഫോ​ർ​ട്ട് ബെ​ൻ​ഡ് (ഹൂ​സ്റ്റ​ൺ):​ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ത​രാ​ൽ പ​ട്ടേ​ലി​നെ (30) ഓ​ൺ​ലൈ​ൻ ആ​ൾ​മാ​റാ​ട്ട കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്തു.

ടെ​ക്സ​സ് റേ​ഞ്ചേ​ഴ്സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്രി​സി​ന്‍റ് 3 ക​മ്മീ​ഷ​ണ​ർ സ്ഥാ​നാ​ർ​ഥി​യാ​യ പ്ര​തി പി​ടി​യി​ലാ​യ​ത്.​പ​ട്ടേ​ലി​ന്‍റെ പ്ര​ചാ​ര​ണ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ കീ​ഴി​ൽ വൈ​റ്റ് ഹൗ​സ് ലെ​യ്സ​ണാ​യി പ്ര​വ​ർ​ത്തി​ച്ച​താ​യി പ​റ​യു​ന്നു​ണ്ട്.

ക്രിമിനൽ കുറ്റത്തിന് 20,000 ഡോളറിന്‍റെ ജാമ്യത്തിലും ദുഷ്പെരുമാറ്റത്തിന് 2,500 ഡോളറിന്‍റെ ജാമ്യത്തിലുമാണ് ഇയാൾ തടവിൽ കഴിയുന്നത്.