ഗാ​സ വെ​ടി​നി​ർ​ത്ത​ൽ പ്ര​മേ​യ​ത്തി​ന് യു​എ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി
Wednesday, June 12, 2024 7:40 AM IST
പി.പി .​ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: ഗാ​സ വെ​ടി​നി​ർ​ത്ത​ൽ പ്ര​മേ​യ​ത്തി​ന് യു​എ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി.​ യു​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​മേ​യം ശ​ത്രു​ത അ​വ​സാ​നി​പ്പി​ക്കാ​ൻ ഹ​മാ​സി​നും ഇ​സ്രാ​യേ​ലി​നു​മെ​തി​രെ സ​മ്മ​ർ​ദ്ദം വ​ർ​ധി​പ്പി​ക്കു​ന്നു.

തി​ങ്ക​ളാ​ഴ്ച ഗാ​സ വെ​ടി​നി​ർ​ത്ത​ലി​നും ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള യു​എ​സ് പ്ര​മേ​യ​ത്തി​ന് യു​എ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി. ഈ ​ന​ട​പ​ടി​യെ അ​നു​കൂ​ലി​ച്ച് 14ന് ​പേ​ർ വോ​ട്ട് ചെ​യ്തു.​ റ​ഷ്യ​വോ​ട്ടെ​ടു​പ്പി​ൽ നി​ന്നും വി​ട്ടു​നി​ന്നു

ഹ​മാ​സി​നെ​യും ഇ​സ്ര​യേ​ലി​നെ​യും യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള പാ​ത​യി​ൽ ധാ​ര​ണ​യി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ഏ​റ്റ​വും പു​തി​യ അ​ന്താ​രാ​ഷ്ട്ര സ​മ്മ​ർ​ദ്ദ ത​ന്ത്ര​മാ​ണ് പ്ര​മേ​യം.​ പ്ര​മേ​യ​ത്തി​ലെ നി​ർ​ദ്ദേ​ശം പ്ര​സി​ഡ​ൻ്റ് ജോ ​ബൈ​ഡ​ൻ മേ​യ് 31 ന് ​പ്ര​ഖ്യാ​പി​ച്ച വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദ്ദേ​ശ​ത്തി​ൽ മൂ​ന്ന് ഘ​ട്ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു.

ആ​ദ്യ​ത്തെ, ആ​റാ​ഴ്ച​ത്തെ ഘ​ട്ട​ത്തി​ൽ സ​മ്പൂ​ർ​ണ വെ​ടി​നി​ർ​ത്ത​ൽ, ചി​ല ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ക, ത​ട​വു​കാ​രെ കൈ​മാ​റു​ക, മാ​നു​ഷി​ക സ​ഹാ​യ​ത്തി​ന് പു​റ​മെ പ​ല​സ്തീ​ൻ പൗ​ര​ന്മാ​രെ അ​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ൻ അ​നു​വ​ദി​ക്കു​ക എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. ആ​ദ്യ​ഘ​ട്ട ച​ർ​ച്ച​ക​ൾ തു​ട​രു​ന്നി​ട​ത്തോ​ളം വെ​ടി​നി​ർ​ത്ത​ൽ തു​ട​രും.