ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി വി​ല്യം ആ​ൻ​ഡേ​ഴ്സ​ൺ വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Tuesday, June 11, 2024 2:41 PM IST
വാ​ഷിം​ഗ്ടൺ ഡിസി: ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി വി​ല്യം ആ​ൻ​ഡേ​ഴ്സ​ൺ (90) വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. വാ​ഷിം​ഗ്ട​ണി​ലെ സാ​ൻ ജു​വാ​ൻ ദ്വീ​പി​ൽ വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

മ​ക​ൻ ഗ്രി​ഗ​റി ആ​ൻ​ഡേ​ഴ്‌​സാ​ണ് മ​ര​ണ​വി​വ​രം പ​ങ്കു​വെ​ച്ച​ത്. അ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന ദ്വീ​പി​ന്‍റെ തീ​ര​ത്ത് വി​മാ​നം ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.

പ​ഴ​യ മോ​ഡ​ൽ വി​മാ​ന​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. മു​ങ്ങ​ൽ വി​ദ​ഗ്ധർ ന​ട​ത്തി​യ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​യ​ത്.