കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ യു​വാ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു
Tuesday, June 11, 2024 9:49 AM IST
ഒ​​​​ട്ടാ​​​​വ: കാ​​​​ന​​​​ഡ​​​​യി​​​​ലെ സ​​​​റേ​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​ൻ വെ​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ചു. പ​​​​ഞ്ചാ​​​​ബി​​​​ലെ ലു​​​​ധി​​​​യാ​​​​ന സ്വ​​​​ദേ​​​​ശി​​​​യാ​​​​യ യു​​​​വ​​​​രാ​​​​ജ് ഗോ​​​​യ​​​​ലാ​​​​ണ് (28) കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. 2019ൽ ​​​​വി​​​​ദ്യാ​​​​ർ​​​​ഥി വീ​​​​സ​​​​യി​​​​ലെ​​​​ത്തി​​​​യ യു​​​​വ​​​​രാ​​​​ജ് കാ​​​​റി​​​​ന്‍റെ സെ​​​​യി​​​​ൽ​​​​സ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വാ​​​​യി ജോ​​​​ലി ചെ​​​​യ്തു വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സം​​​​ഭ​​​​വവു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് നാ​​​​ലു പേ​​​​രെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ബ്രി​​​​ട്ടീ​​​​ഷ് കൊ​​​​ളം​​​​ബി​​​​യ പ്ര​​​​വി​​​​ശ്യ​​​​യാ​​​​യ സ​​​​റേ​​​​യി​​​​ൽ വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​വി​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ജി​​​​മ്മി​​​​ൽ​​​​നി​​​​ന്നു താ​​​​മ​​​​സ​​​​സ്ഥ​​​​ല​​​​ത്തേ​​​​ക്ക് എ​​​​ത്തി​​​​യ യു​​​​വ​​​​രാ​​​​ജ് കാ​​​​റി​​​​ൽ​​​​നി​​​​ന്ന് ഇ​​​​റ​​​​ങ്ങു​​​​മ്പോ​​​​ഴാ​​ണു വെ​​​​ടി​​​​യേ​​​​റ്റ​​​​ത്.

സ​​​​റേ​​​​യി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന മ​​​​ൻ​​​​വീ​​​​ർ ബ​​​​സ്രാം (23), സാ​​​​ഹി​​​​ബ് ബ​​​​സ്ര (20), ഹ​​​​ർ​​​​കി​​​​റാ​​​​ത് ജൂ​​​​ട്ടി (23) ഒ​​​​ന്‍റാ​​​​റി​​​​യോ സ്വ​​​​ദേ​​​​ശി കെ​​​​യ്‌​​​​ലോ​​​​ൺ ഫ്രാ​​ൻ​​സ്വ(20) എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​ന്‍റെ കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മാ​​​​യി​​​​ട്ടി​​​​ല്ല.