അ​ക​വൂ​ർ സ്മാ​ര​ക മ​ല​യാ​ള പു​ര​സ്കാ​രം തേ​ജ​സ് സു​രേ​ഷി​ന്
Monday, August 30, 2021 6:55 PM IST
ന്യൂ​ഡ​ൽ​ഹി: ഡോ. ​അ​ക​വൂ​ർ നാ​രാ​യ​ണ​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഗാ​യ​ത്രി സാം​സ്കാ​രി​ക സം​ഘ​ട​ന ഏ​ർ​പ്പെ​ടു​ത്തി​യ അ​ക​വൂ​ർ സ്മാ​ര​ക മ​ല​യാ​ള പ​ഠ​ന പ്ര​തി​ഭ പു​ര​സ്കാ​ര​ത്തി​ന് ഡ​ൽ​ഹി വി​കാ​സ്പു​രി കേ​ര​ള സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി തേ​ജ​സ് സു​രേ​ഷ് അ​ർ​ഹ​നാ​യി.

കേ​ര​ള സ്കൂ​ളി​ൽ നി​ന്ന് പ​ത്താം ക്ലാ​സി​ൽ മ​ല​യാ​ള​ത്തി​ന് ഏ​റ്റ​വും ഉ​യ​ർ​ന്ന മാ​ർ​ക്ക് വാ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. മ​ഹ​വീ​ർ എ​ൻ​ക്ലേ​വി​ൽ താ​മ​സി​ക്കു​ന്ന ക​ന്യാ​കു​മാ​രി സ്വ​ദേ​ശി സു​രേ​ഷി​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക​നാ​ണ് തേ​ജ​സ്. കേ​ര​ള സ്കൂ​ളി​ൽ നി​ന്ന് പ​ത്താം​ക്ലാ​സി​ൽ 97 ശ​ത​മാ​നം മാ​ർ​ക്ക് വാ​ങ്ങി​യാ​ണ് വി​ജ​യി​ച്ച​ത്.