ഡ​ൽ​ഹി​യി​ൽ യു​വ​തി ഫ്ലാ​റ്റി​ൽ മരിച്ചനി​ല​യി​ൽ; പ​ങ്കാ​ളി ഒ​ളി​വി​ൽ
Friday, April 5, 2024 12:39 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഫ്ലാ​റ്റി​ൽ യു​വ​തി​യെ മരിച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. 26 കാ​രി​യാ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് സൗ​ത്ത് ഡ​ൽ​ഹി​യി​ലെ അ​ൽ​മി​റ​യി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ​ത്. മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന അ​ച്ഛ​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നു പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ ഫ്ലാ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സംഭവത്തിനു പി​ന്നി​ൽ യു​വ​തി​യു​ടെ പ​ങ്കാ​ളി​ക്കു പ​ങ്കു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സ​മാ​യി യു​വ​തി പ​ങ്കാ​ളി​ക്കൊ​പ്പ​മാ​ണ് ഫ്ലാ​റ്റി​ൽ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്. മ​ക​ൾ വി​ളി​ച്ച​പ്പോ​ൾ പ​ങ്കാ​ളി​യി​ൽ​നി​ന്നു മ​ർ​ദ​ന​മേ​റ്റ​താ​യും കൊ​ല്ല​പ്പെ​ടു​മെ​ന്നു പേ​ടി​യു​ണ്ടെ​ന്നും അ​ച്ഛ​നോ​ടു പ​റ​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ യു​വ​തി​യു​ടെ പ​ങ്കാ​ളി​യാ​യ സൂ​റ​റ്റ് സ്വ​ദേ​ശി വി​പ​ൽ എ​ന്ന​യാ​ൾ​ക്കു വേ​ണ്ടി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​സി​ടി​വി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.