ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, April 13, 2024 1:57 AM IST
പി.എൻ. ഷാജി
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യാ ഓ​ഫീ​സി​ൽ ചേ​ർ​ന്ന ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളു​ടെ ഡി​എം​എ കോ​ർ​ഡി​നേ​റ്റ​റും വൈ​സ് പ്ര​സി​ഡ​ന്‍റുമാ​യ കെ​.ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ചു.

മ​ല​യാ​ളം മി​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ഡി​എം​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ടോ​ണി ക​ണ്ണ​മ്പു​ഴ, മ​ല​യാ​ളം മി​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും ഡി​എം​എ കേ​ന്ദ്ര ക​മ്മി​റ്റി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വു​മാ​യ സു​ജാ രാ​ജേ​ന്ദ്ര​ൻ, ഏ​രി​യ അ​ഡ്ഹോ​ക് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ബി ​വി​ജ​യ​കു​മാ​ർ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ജോ​സ് മോ​ൻ ബേ​ബി, ഏ​രി​യ​യി​ലെ ഭാ​ഷാ​ധ്യാ​പ​ക​രാ​യ സി​മി ക​രീം, റാ​ണി ര​തീ​ശ​ൻ, ഏ​രി​യ കോഓ​ർ​ഡി​നേ​റ്റ​ർ എ​ൻ​വി പ്രി​യേ​ഷ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ച​ട​ങ്ങി​ൽ പ​ഠ​ന​ത്തി​നാ​യി എ​ത്തി​ച്ചേ​ർ​ന്ന വി​ദ്യാ​ർ​ഥിക​ൾ​ക്ക് "ക​ണി​ക്കൊ​ന്ന’ പു​സ്ത​ക​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.