കു­​ട്ടി­​ക്ക​ട­​ത്ത്; ഡ​ല്‍­​ഹി­​യി​ല്‍ ഏ­​ഴ് പേ​ര്‍ അ­​റ­​സ്റ്റി​ല്‍; മൂ­​ന്ന് ന­​വ­​ജാ­​ത­​ശി­​ശു­​ക്ക​ളെ ര­​ക്ഷി­​ച്ചെ­​ന്ന് സി­​ബി​ഐ
Saturday, April 6, 2024 5:19 PM IST
ന്യൂ­​ഡ​ല്‍​ഹി: കു­­​ട്ടി­​ക്ക​ട­​ത്ത് സം­​ഘ​ങ്ങ­​ളെ ല­​ക്ഷ്യ­​മി­​ട്ട് ഡ​ല്‍­​ഹി­​യി​ല്‍ ന­​ട­​ന്ന സി­​ബി­​ഐ റെ­​യ്­​ഡി​ല്‍ മൂ­​ന്ന് ന­​വ­​ജാ­​ത­​ശി­​ശു­​ക്ക­​ളെ ര­​ക്ഷി​ച്ചു. സം­​ഭ­​വ­​ത്തി​ല്‍ ഏ­​ഴ് പേ­​രെ അ­​റ­​സ്റ്റ് ചെ­​യ്­​ത­​താ­​യി സി­​ബി­​ഐ അ­​റി­​യി​ച്ചു. ആ­​റ് ഡ​ല്‍­​ഹി സ്വ­​ദേ­​ശി­​ക​ളും ഹ­​രി​യാ­​ന സ്വ­​ദേ­​ശി​യാ­​യ ഒ­​രാ­​ളു­​മാ­​ണ് പി­​ടി­​യി­​ലാ­​യ­​ത്.

ന­​വ­​ജാ­​ത­​ശി­​ശു­​ക്ക­​ളു­​ടെ വി​ല്‍­​പ്പ­​ന വ്യാ­​പ­​ക­​മാ­​യി ന­​ട­​ക്കു­​ന്നെ­​ന്ന വി­​വ​ര­​ത്തെ തു­​ട​ര്‍­​ന്നാ­​ണ് ഡ​ല്‍­​ഹി­​യി­​ലെ ഏ­​ഴി­​ട­​ങ്ങ­​ളി­​ലാ­​യി സി­​ബി­​ഐ പ​രി­​ശോ­​ധ­​ന ന­​ട­​ത്തി­​യ​ത്. ഒ­​രു ന­​വ­​ജാ­​ത­​ശി­​ശു­​വി­​നാ­​യി നാ­​ല് മു­​ത​ല്‍ ആ­​റ് ല­​ക്ഷം രൂ­​പ വ­​രെ​യാ​ണ് ആ​വ​ശ്യ​ക്കാ​രി​ൽ​നി​ന്ന് ഇ­​വ​ര്‍ വാ­​ങ്ങി­​യി­​രു­​ന്ന­​ത്.

സാ­​മൂ​ഹി­​ക മാ­​ധ്യ­​മ­​ങ്ങ­​ളി­​ലൂ­​ടെ പ­​ര​സ്യം ന​ല്‍­​കി­​യാ­​ണ് ഇ­​വ​ര്‍ കു­​ട്ടി​ക­​ളെ വി​ല്‍­​പ്പ­​ന ന­​ട­​ത്തി­​യി­​രു­​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് സി​ബി​ഐ അ​റി​യി​ച്ചു.