ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ബ​ദ​ർ​പു​ർ ഏ​രി​യ വാ​ർ​ഷി​ക പൊ​തു​യോ​ഗം ഏ​പ്രി​ൽ ഏ​ഴി​ന്
Tuesday, March 26, 2024 10:15 AM IST
പി.എൻ.ഷാജി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ബ​ദ​ർ​പു​ർ ഏ​രി​യ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ഏ​പ്രി​ൽ ഏ​ഴി​ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ബ​ദ​ർ​പു​ർ പോ​സ്റ്റ് ഓ​ഫീ​സി​ന​ടു​ത്തു​ള്ള ഡി​ഡി​എ ക​മ്യൂ ണി​റ്റി ഹാ​ളി​ൽ ന​ട​ക്കും.

റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യി സ​ജി പൂ​ക്കു​ഞ്ഞി​നെ നി​യ​മി​ച്ചു. 2024 - 2026 വ​ർ​ഷ​ക്കാ​ല​ത്തേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ചെ​യ​ർ​മാ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ, സെ​ക്ര​ട്ട​റി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി (ര​ണ്ട്), ട്രെ​ഷ​റ​ർ, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ, ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ(​അ​ഞ്ച്), ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ (ഏ​ഴ്), വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ (ര​ണ്ട്) എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​മെ​ങ്കി​ൽ ന​ട​ക്കു​ക.

ഈ ​മാ​സം 27, 28, 29 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം ഏ​ഴ് മു​ത​ൽ 8.30 വ​രെ വ​രെ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​മാ​യ ബ​ദ​ർ​പു​ർ ഡി​ഡി​എ ജ​ന​താ ഫ്ലാ​റ്റ്സി​ലെ 557, ഫ​സ്റ്റ് ഫ്ലോ​റി​ൽ നി​ന്നും നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കാ​നും പൂ​രി​പ്പി​ച്ച പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ക്കാ​വു​ന്ന​തു​മാ​ണ്.

പ​ത്രി​ക സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സം ഈ ​മാ​സം 29 രാ​ത്രി 8.30 വ​രെ​യാ​ണ്. 30നു ​രാ​ത്രി 8.30ന് ​സൂ​ക്ഷ്‌​മ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞു​ള്ള ലി​സ്റ്റ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. 31ന് ​വൈ​കു​ന്നേ​രം ഏ​ഴ് മു​ത​ൽ രാ​ത്രി 8.30 വ​രെ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ൻ സ​മ​യ​മു​ണ്ട്.

ഏ​പ്രി​ൽ ഒ​ന്ന് രാ​ത്രി 8.30ന് ​ഫൈ​ന​ൽ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കും. വോ​ട്ടിം​ഗ് ആ​വ​ശ്യ​മെ​ങ്കി​ൽ ഏ​പ്രി​ൽ ഏ​ഴി​ന് ഉ​ച്ച​ക​ഴി​ഞ്ഞു 3.30 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ​യാ​ണ് സ​മ​യം.

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​വാ​ൻ വ​രു​ന്ന ബ​ദ​ർ​പു​ർ ഏ​രി​യ​യി​ലെ അം​ഗ​ങ്ങ​ൾ ഫോ​ട്ടോ പ​തി​ച്ച സ​ർ​ക്കാ​ർ, ഡി​എം​എ തി​രി​ച്ച​റി​യ​ൽ രേ​ഖ കൈ​വ​ശം ക​രു​തേ​ണ്ട​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ - സ​ജി പൂ​ക്കു​ഞ്ഞ് (ഏ​രി​യാ ചെ​യ​ർ​മാ​ൻ) 95829 69463, 99103 77690.