ഹോ​ളി ആ​ഘോ​ഷ​ത്തി​നി​ടെ ഡൽഹിയിൽ ആ​റ് പേ​ർ​ക്ക് ഷോ​ക്കേ​റ്റു
Tuesday, March 26, 2024 12:53 PM IST
ന്യൂ​ഡ​ൽ​ഹി: ഹോ​ളി ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ ഹൈ​ടെ​ൻ​ഷ​ൻ വൈ​ദ്യു​തി ലൈ​നി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് ആ​റ് പേ​ര്‍​ക്ക് പ​രി​ക്ക്. ഈ​സ്റ്റ് ഡ​ൽ​ഹി​യി​ലെ ഗ​ണേ​ഷ് ന​ഗ​റി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഒ​രു വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​ണ് വ​ലി​യ അ​പ​ക​ട​ത്തി​ൽ ക​ലാ​ശി​ച്ച​ത്. വീ​ടി​ന്‍റെ പ​രി​സ​ര​ത്തു കൂ​ടി ക​ട​ന്നു​പോ​കു​ന്ന ഹൈ ​ടെ​ൻ​ഷ​ൻ ലൈ​നി​ൽ​നി​ന്നാ​ണു ഷോ​ക്കേ​റ്റ​ത്. ഇ​ത് എ​ങ്ങ​നെ സം​ഭ​വി​ച്ചു​വെ​ന്നു വ്യ​ക്ത​മ​ല്ല.

പ​രി​ക്കേ​റ്റ​വ​രി​ൽ മൂ​ന്ന് പേ​ർ സ്ത്രീ​ക​ളാ​ണ്. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണു പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.