ഡി​എം​എ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​നി​ധി വി​ത​ര​ണം ചെ​യ്‌​തു
Monday, March 25, 2024 1:01 PM IST
പി.എൻ.ഷാജി
ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര​ക്ക​മ്മി​റ്റി എ​ല്ലാ​വ​ർ​ഷ​വും ന​ൽ​കു​ന്ന വി​ദ്യാ​ഭ്യാ​സ സ​ഹാ​യ നി​ധിയുടെ ഒരുവിഹിതം കെെമാറി.

മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3-ഗാ​സി​പ്പു​ർ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്-1 മേ​ഖ​ല​ക​ൾ​ക്കു ല​ഭി​ച്ച തു​ക​യു​ടെ ചെ​ക്ക് മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3-ഗാ​സി​പ്പു​ർ ഏ​രി​യ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. മാ​ത്യു​കു​ട്ടി, സെ​ക്ര​ട്ട​റി പി.​കെ. ല​ക്ഷ്മ​ണ​ൻ എ​ന്നി​വ​ർ ചേർന്ന് മ​യൂ​ർ വി​ഹാ​ർ കേ​ര​ള സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ല​ത ന​ന്ദ​കു​മാ​റി​ന് ആണ് കൈ​മാ​റിയത്.

കേ​ര​ള സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ കെ.​എം. ബാ​ല​കൃ​ഷ്‌​ണ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ര​മേ​ശ​ൻ നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം​.കെ. മോ​ഹ​ൻ​ദാ​സ്, പി​ടി​എ സെ​ക്ര​ട്ട​റി കെ.​ഐ. അ​മി​റു​ദ്ദീ​ൻ, ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3-ഗാ​സി​പ്പു​ർ ഏ​രി​യ വൈ​സ് ചെ​യ​ർ​മാ​ൻ സ​ഞ്ജ​യ്‌ കു​മാ​ർ, ട്രെ​ഷ​റ​ർ ഗി​രീ​ഷ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ന്ദു ലാ​ൽ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.