ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ഷാഹ്ദാരയിലെ ചിന്താമണി റെഡ്ലൈറ്റിനു സമീപം ഫോണും പണവും മോഷ്ടിക്കാൻ ശ്രമിച്ചയാളെ രണ്ടുപേർ ചേർന്നു കൊലപ്പെടുത്തി.
സംഭവത്തിനുശേഷം പ്രതികൾ രക്ഷപ്പെട്ടെങ്കിലും പിന്നീടു പോലീസ് ഇവരെ പിടികൂടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.