ന്യൂഡൽഹി: ഡൽഹിയിലെത്തിയ വ്യവസായിയും ഡിഎംഎ രക്ഷാധികാരിയുമായ ഗോകുലം ഗോപാലന് നവീകരിച്ച ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ സ്വീകരണം നൽകി. പ്രസിഡന്റ് കെ. രഘുനാഥും ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയും പൂക്കൾ നൽകിയും ഷാൾ അണിയിച്ചും അദ്ദേഹത്തെ സ്വീകരിച്ചു.
കേന്ദ്രക്കമ്മിറ്റി അംഗം എസ്. അജികുമാർ, മുൻ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, വെസ്റ്റേൺ കൺട്രോൾ ഓട്ടോമേഷൻ മാനേജിംഗ് ഡയറക്ടർ കെ.ആർ. മനോജ്, ദിൽഷാദ് കോളനി ഏരിയ ചെയർമാൻ അജികുമാർ മേടയിൽ, മയൂർ വിഹാർ ഫേസ്-വൺ ഏരിയ സെക്രട്ടറി രവീന്ദ്രൻ പിരിയാട്ട്, ദ്വാരക ഏരിയ സെക്രട്ടറി സി. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.