ന്യൂഡൽഹി: ആർകെ പുരം സെന്റ് തോമസ് ദേവാലയത്തിൽ സെന്റ് തോമസ് ലാറ്റിൻ ഇടവകയും സെന്റ് പീറ്റേഴ്സ് സീറോമലബാർ ഇടവകയും സംയുക്ത ഓശാന ആഘോഷം 24ന് രാവിലെ 7.15ന് സെന്റ് തോമസ് പ്ലേയ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്നു.
കുരുത്തോല വെഞ്ചരിപ്പ്, ചർച്ച് റോഡ് ചുറ്റി പ്രദക്ഷിണവും തുടർന്ന് പ്ലേയ് സ്കൂൾ ഗ്രൗണ്ടിൽ ലാറ്റിൻ കുർബാനയും പള്ളിയിൽ സീറോമലബാർ കുർബാനയും ഉണ്ടായിരിക്കുന്നതാണ്.