ഡി​എം​എ ലാ​ജ് പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ബു​ധാ​നാ​ഴ്ച
Wednesday, April 10, 2024 7:52 AM IST
പി.എൻ. ഷാജി
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ് പ​ത് ന​ഗ​ർ ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന കേ​ന്ദ്രം ഏ​രി​യ ഓ​ഫീ​സി​ൽ ബു​ധാ​നാ​ഴ്ച വൈ​കു​ന്നേ​രം 7ന് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഡി​എം​എ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ കോ​ർ​ഡി​നേ​റ്റ​റും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കെ​ജി ര​ഘു​നാ​ഥ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ഡി​എം​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മ​ല​യാ​ളം മി​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ടോ​ണി ക​ണ്ണ​മ്പു​ഴ, ചീ​ഫ് ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, ഏ​രി​യ അ​ഡ്ഹോ​ക് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ബി ​വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ക്കും.

7:15ന് ​ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8744927503, 9818750868 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.