ഡി​എം​എ ലാ​ജ് പ​ത് ന​ഗ​ർ ഏ​രി​യ അ​ഡ്ഹോ​ക് ക​മ്മി​റ്റി രൂ​പീ​ക​ര​ണ യോ​ഗം ഞാ​യ​റാ​ഴ്ച
Wednesday, April 3, 2024 10:56 AM IST
പി.എൻ.ഷാജി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ് പ​ത് ന​ഗ​ർ ഏ​രി​യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നാ​യി അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി രൂ​പീ​ക​ര​ണ യോ​ഗം ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​ഡി​എം​എ​യു​ടെ ലാ​ജ് പ​ത് ന​ഗ​റി​ലെ ഏ​രി​യ ഓ​ഫീ​സി​ൽ ന​ട​ക്കും.

ഏ​രി​യ​യി​ലെ ആ​ജീ​വ​നാ​ന്ത അം​ഗ​ങ്ങ​ൾ​ക്കും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ​ക്കും ഡി​എം​എ​യി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നും അം​ഗ​ങ്ങ​ളാ​കാ​നും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. അ​ഡ്ഹോ​ക് ക​മ്മി​റ്റി രൂ​പീ​ക​ര​ണ​ത്തി​നാ​യി ഏ​രി​യ​യി​ലെ മു​ൻ ട്ര​ഷ​റ​ർ ബി. ​വി​ജ​യ​കു​മാ​റി​നെ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി നി​യ​മി​ച്ചു.

കൂ​ടാ​തെ ലാ​ജ് പ​ത് ന​ഗ​ർ ഏ​രി​യെ സം​ബ​ന്ധി​ച്ച എ​ല്ലാ കാ​ര്യ​ങ്ങ​ളു​ടെ​യും മേ​ൽ​നോ​ട്ടം കേ​ന്ദ്ര​ക്ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ വ​ഹി​ക്കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 8744927503, 9818750868.