ന്യൂഡൽഹി: ഡൽഹിയിലെ വെൽകം ഏരിയയിൽ കെട്ടിടം തകർന്നു രണ്ടു പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.16 ഓടെയാണു കെട്ടിടം തകർന്നത്.
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൂന്നു പേരെ പുറത്തെടുത്തപ്പോഴേക്കും രണ്ടു പേരുടെ ജീവൻ നഷ്ടമായിരുന്നു. അർഷാദ് (30), തൗഹീദ് (20) എന്നിവരാണു മരിച്ചത്. റെഹാൻ എന്നയാൾക്കു സാരമായി പരിക്കേറ്റു.