ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ചു​മ​ത​ല ഏ​റ്റെ​ടു​ത്തു
Friday, April 5, 2024 6:24 AM IST
സുശീൽ ചന്ദ്രബാലൻ
ജ​ന​ക്പു​രി: പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ത്ത ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​ക്പു​രി ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ ഡി​എം​എ ആ​ർ​കെ പു​രം സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ വ​ച്ചു ചു​മ​ത​ല​യേ​റ്റെ​ടു​ത്തു.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റും ഇ​ല​ക്ഷ​ൻ കോ​ർ​ഡി​നേ​റ്റ​രു​മാ​യി​രു​ന്ന കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അ​ധി​കാ​രം കൈ​മാ​റി.

ച​ട​ങ്ങി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ബാ​ബു നാ​രാ​യ​ണ​ൻ, ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ ജി​നു എ​ബ്ര​ഹാം, ജോ. ​ട്ര​ഷ​റ​ർ കെ.​എ​ൻ.​വേ​ണു​ഗോ​പാ​ൽ, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ സി​ന്ധു നാ​യ​ർ, ജോ. ​സെ​ക്ര​ട്ട​റി ഷീ​ന രാ​ജേ​ഷ് തു​ട​ങ്ങി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.