ടോ​ക്കി​യോ ഒ​ളി​മ്പി​ക്സ്: അ​മോ​ജി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്രാ​ർ​ഥ​നാ​സം​ഗ​മം
Friday, August 6, 2021 3:14 PM IST
ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ പു​രു​ഷ​ന്മാ​രു​ടെ 4*400 മീ​റ്റ​ർ റി​ലേ ടീ​മി​ൽ ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ലെ രോ​ഹി​ണി ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള അ​മോ​ജ് ജേ​ക്ക​ബ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഡ​ൽ​ഹി സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ് അം​ഗം കൂ​ടി​യാ​ണ് അ​മോ​ജ്.

അ​മോ​ജി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഫ​രീ​ദാ​ബാ​ദ് ഡി​എ​സ്‌​വൈ​എം ടീം ​ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് പ്രാ​ർ​ഥ​നാ സ​മ്മേ​ള​നം ന​ട​ത്തി. ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​ക്കു​ള​ങ്ങ​ര, മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ, ഫാ. ​ജി​തി​ൻ, ഗ്ലോ​റി റോ​സ് റോ​യ് എ​ന്നി​വ​രും മ​റ്റ് ഉ​ട​ഥ​ങ രൂ​പ​താ ടീം ​അം​ഗ​ങ്ങ​ളും ഒ​പ്പം അ​മോ​ജ് ജേ​ക്ക​ബും പ്രാ​ർ​ഥ​നാ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര പ്രാ​ർ​ഥ​നാ​ശം​സ​ക​ൾ അ​റി​യി​ച്ചു​കൊ​ണ്ട് സം​സാ​രി​ച്ചു. മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ അ​മോ​ജി​നാ​യു​ള്ള പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​വ​സാ​നം, അ​മോ​ജ് ജേ​ക്ക​ബ് എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​യു​ക​യും ഒ​ളി​മ്പി​ക് അ​ത്‌​ല​റ്റ് എ​ന്ന നി​ല​യി​ൽ ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.