സാ​യാ​ഹ്ന കോ​ളേ​ജി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നി​വേ​ദ​നം
Wednesday, July 14, 2021 8:08 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തെ ല​ക്ഷ്യ​മാ​ക്കി തു​ട​ക്ക​മി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സാ​യാ​ഹ്ന കോ​ളേ​ജി​നു വേ​ണ്ടി കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ​യും സ​ഹാ​യ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ നി​വേ​ദ​നം ന​ൽ​കി.

ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ കേ​ര​ളാ ഹൗ​സി​ലെ​ത്തി​യാ​ണ് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ്, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ടോ​ണി എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ച് നി​വേ​ദ​നം കൈ​മാ​റി​യ​ത്.

കേ​ര​ള​ത്തി​നു പു​റ​ത്ത് ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ളെ​യും പ്ര​വാ​സി​ക​ളാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടി​യ​ന്തി​ര ശ്ര​ദ്ധ ഉ​ണ്ടാ​വ​ണ​മെ​ന്നും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന കേ​ര​ളാ ഹൗ​സി​ലെ സ​മൃ​ദ്ധി എ​ന്ന ഭ​ക്ഷ​ണ​ശാ​ല മ​ല​യാ​ളി​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​യ രീ​തി​യി​ൽ തു​റ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​വാ​നു​മു​ള്ള അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ഡി​എം​എ ആ​വ​ശ്യ​പ്പെ​ട്ടു.

വി​ശ്വാ​സി​ക​ളു​ടെ മ​ന​സി​ൽ മു​റി​വേ​ൽ​പ്പി​ച്ചു​കൊ​ണ്ട് അ​ന്ധേ​രി​യാ മോ​ഡി​ലെ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ലി​റ്റി​ൽ ഫ്ല​വ​ർ ച​ർ​ച്ച് നീ​ക്കം ചെ​യ്ത ന​ട​പ​ടി വ​ള​രെ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യെ​ന്നും ന​യ​പ​ര​വും നി​യ​മ​പ​ര​വു​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ വി​ശ്വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന കാ​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ചെ​യ്യ​ണ​മെ​ന്നും ഡി.​എം.​എ. പ്ര​തി​നി​ധി​ക​ൾ മു​ഖ്യ​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

മൂ​ന്ന​ര​ക്കോ​ടി ജ​ന​ങ്ങ​ൾ​ക്ക് സാ​ന്ത്വ​ന​വും സ​ഹാ​യ​വു​മേ​കി മ​ല​യാ​ള നാ​ടി​നെ പു​രോ​ഗ​തി​യി​ലേ​ക്കു ന​യി​ക്കു​ന്ന സം​രം​ഭ​ങ്ങ​ളു​മാ​യി കേ​ര​ള​ത്തെ ന​യി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളും സ്നേ​ഹ​വും സ​മ്മാ​നി​ച്ചാ​ണ് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ മ​ട​ങ്ങി​യ​ത്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി