റവ. ഡോ. പയസ് മലേകണ്ടത്തിൽ കോതമംഗലം രൂപത വികാരി ജനറൽ
Friday, June 4, 2021 8:06 PM IST
ന്യൂഡൽഹി: റവ. ഡോ. പയസ് മലേകണ്ടത്തിൽ കോതമംഗലം രൂപത വികാരി ജനറൽ ആയി നിയമിതനായി. ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ കഴിഞ്ഞ 8 വർഷമായി വികാരിയായി സേവനം ചെയ്തുവരവെയാണ് പുതിയ നിയമനം. ഓഗസ്റ്റ് ആദ്യ വാരം ചുമതല ഏൽക്കും .

ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി (JNU ) യിലെ ചരിത്ര വിഭാഗം പ്രഫസറായി സേവനം ചെയ്തുവരുന്നു .

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്