സൗ​ദി അ​റേ​ബ്യ, കു​വൈ​റ്റ് യാ​ത്ര​വി​ല​ക്ക്: കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടു പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ
Wednesday, February 10, 2021 1:19 AM IST
ന്യൂ​ഡ​ൽ​ഹിഃ കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സൗ​ദി അ​റേ​ബ്യ​യും കു​വൈ​റ്റും ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്രാ​വി​ല​ക്കി​നെ തു​ട​ർ​ന്നു യു​എ​ഇ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി​കി​ട​ക്കു​ന്ന​വ​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നു നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു.

ക​ഴി​ഞ്ഞ ഏ​താ​നം മാ​സ​ങ്ങ​ളാ​യി സൗ​ദി അ​റേ​ബ്യ, കു​വൈ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു ഇ​ന്ത്യ​യി​ൽ നി​ന്നും നേ​രി​ട്ട് യാ​ത്ര ചെ​യ്യു​ന്ന​തി​ന് വി​ല​ക്കു​ള്ള​തി​നാ​ൽ യു​എ​ഇ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പോ​യി അ​വി​ടെ​നി​ന്നും അ​റേ​ബ്യ, കു​വൈ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു യാ​ത്ര ചെ​യ്യു​ന്ന​താ​യി​രു​ന്നു രീ​തി. വി​സാ​കാ​ലാ​വ​ധി​യും മ​റ്റും തീ​രു​ന്ന​തി​നു മു​ൻ​പ് ത​ന്നെ വി​ദേ​ശ​ത്തെ തൊ​ഴി​ൽ സ്ഥ​ല​ത്തു​ചെ​ല്ലു​വാ​ൻ ചി​ല​വേ​റെ​യു​ണ്ട് എ​ങ്കി​ലും ഈ ​രീ​തി​യാ​ണ് പ്ര​വാ​സി​ക​ൾ സ്വീ​ക​രി​ച്ചു വ​ന്നി​രു​ന്ന​ത്.

എ​ന്നാ​ൽ സൗ​ദി അ​റേ​ബ്യ​യും കു​വൈ​റ്റും യാ​തൊ​രു മു​ന്ന​റി​യി​പ്പും ഇ​ല്ലാ​തെ ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്രാ​വി​ല​ക്കി​നെ തു​ട​ർ​ന്നു ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രാ​ണ് യു​എ​ഇ, തു​ർ​ക്കി ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​തെ​ന്നും, ഇ​വ​രെ അ​റേ​ബ്യ, കു​വൈ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു പ്ര​വേ​ശി​പ്പി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ​ക്കാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​രു​ടെ സ​ഹാ​യ​ത്തി​നാ​യി ഭ​ക്ഷ​ണ​വും മ​റ്റും ഉ​റ​പ്പാ​ക്കാ​ൻ ഈ ​രാ​ജ്യ​ത്തെ ഇ​ന്ത്യ​ൻ എം​ബ​സി​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ് എ​ബ്ര​ഹാം, കു​വൈ​റ്റ് ക​ണ്‍​ട്രി​ഹെ​ഡ് ബാ​ബു ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശ്രീ. ​ജ​യ​ശ​ങ്ക​റി​ന് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പെ​ടു​ന്നു