സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ഫെബ്രുവരി രണ്ടിന്
Tuesday, January 28, 2020 8:40 PM IST
ന്യൂഡൽഹി: മലയാളി വെൽഫെയർ സൊസൈറ്റി എ ,ബി ,ഡി ആൻഡ് സി ബ്ലോക്ക് , ഗുഡ്‌ഗാവ് ഓം ആയുർവേദ ഐ കെയർ സെന്‍റർ, കേരള ആയുർവേദ ചികിത്സാലയം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തുന്നു.

ദിൽഷാദ് കോളനി എ ബ്ലോക്ക് നൂറ് ജീ ഒന്നിൽ ഫെബ്രുവരി രണ്ടിന് ( ഞായർ) രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചു വരെയാണ് ക്യാമ്പ്. ക്യാമ്പിനോടനുബന്ധിച്ചു വിവിധ രോഗങ്ങളെകുറിച്ചു വിവിധ ഡോക്ടർമാരുടെ മാർഗനിർദേശങ്ങളും ഉണ്ടാകും.

വിവരങ്ങൾക്ക്: 9891176913

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്