ഫരീദാബാദ് രൂപതയിൽ ക്രിസ്മസ് ആഘോഷവും പൗരോഹിത്യ വാർഷികവും നടത്തപ്പെട്ടു
Sunday, December 22, 2019 10:09 PM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപത ക്രിസ്തുമസ് ആഘോഷവും കുര്യാക്കോസ് ഭരണികുളങ്ങര പിതാവിൻറെ മുപ്പത്തിയാറാം പൗരോഹിത്യ
വാർഷിക ആഘോഷവും ഡിസംബർ 21 ശനിയാഴ്ച കരോൾ ബാഗിലെ ബിഷപ്പ് ഹൗസിൽ വച്ച് നടത്തപ്പെട്ടു. രൂപതയിലെ വൈദികരും സന്യസ്തരും ഇടവകകളിൽ നിന്നുള്ള അല്മായ പ്രതിനിധികളും ആഘോഷങ്ങളിൽ പങ്കെടുത്തു.

അഭിവന്ദ്യ കുരിയാക്കോസ് പിതാവ് സഹായമെത്രാനായ ബിഷപ്പ് മാർ ജോസ് പുത്തൻവീട്ടിൽന്നും വൈദികരോട് ഒപ്പം കൃതജ്ഞതാ ബലിയർപ്പിച്ച പ്രാർഥിച്ചു. ഫരീദാബാദ് രൂപതയുടെ വികാരി ജനറാൾ മോണ്‍സിഞ്ഞോർ ജോസ് വെട്ടിക്കൽ പിതാവിനെ അനുമോദിച്ചുകൊണ്ട് സന്ദേശം നൽകി.ഫാദർ മാത്യു കിഴക്കേ ചിറയുടെ നേതൃത്വത്തിൽ ഫരീദാബാദ് രൂപതയുടെ ക്വയർ കലാ സന്ധ്യ സംഘടിപ്പിച്ചു.


സഹായമെത്രാൻ ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ ഉം ഗുഡ്ഗാവ് മെത്രാൻ ബിഷപ് ജേക്കബ് മാർ ബർണബാസും കാരിത്താസ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലിയും മറ്റു വൈദികരും സന്യസ്തരും അല്മായ പ്രതിനിധികളും പിതാവിന് ആശംസകൾ അർപ്പിക്കുകയും സമ്മാനങ്ങൾ നൽകി അനുമോദിക്കുകയും ചെയ്തു.

പൗരോഹിത്യം ദൈവം നൽകിയ നിധിയാണ് എന്നും ഓരോ പുരോഹിതനും പൗരോഹിത്യം സന്തോഷപൂർവം ജീവിക്കണമെന്നും ആർച്ചുബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര തന്‍റെ സന്ദേശത്തിൽ പ്രസ്താവിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്