മയൂർ വിഹാർ ഫേസ് 1 സെന്‍റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുനാൾ
Friday, August 30, 2019 8:44 PM IST
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ് 1 സെന്‍റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുനാൾ സെപ്റ്റംബർ 1 മുതൽ 8 വരെ ഭക്തി നിർഭരമായ ചടങ്ങുകളോടുകൂടി ആഘോഷിക്കുന്നു.

സെപ്റ്റംബർ ഒന്നിന് (ഞായർ) രാവിലെ 8.30 നു കൊടിയേറ്റ്, വിശുദ്ധ കുർബാന, നൊവേന,ലദീഞ്ഞ് എന്നിവയ്ക്ക് വികാരി ഫാ. തോമസ് കുളംപള്ളിൽ കാർമികത്വം വഹിക്കും.

2 ന് ( തിങ്കൾ) വൈകുന്നേരം 7 .15 നു വിശുദ്ധ കുർബാന, നൊവേന,ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ഫിനിൽ ഏഴരത്ത് സിഎംഐ കാർമികത്വം വഹിക്കും.

3 ന് (ചൊവ്വ) വൈകുന്നേരം 7 .15 നു വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ആന്‍റണി മൂഞ്ഞേലി സിഎസ്ടി കാർമികത്വം വഹിക്കും.

4 ന് (ബുധൻ) വൈകുന്നേരം 7 .15 നു വിശുദ്ധ കുർബാന, നൊവേന,ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. സാന്‍റോ പുതുമനക്കുന്നത്ത് കാർമികത്വം വഹിക്കും.
5ന് (വ്യാഴം) വൈകുന്നേരം 7.15 നു വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് ഫാ. സെബാസ്റ്റ്യൻ മുല്ലമംഗലത്ത് കാർമികത്വം വഹിക്കും.
6 ന് (വെള്ളി) വൈകുന്നേരം 7 .15 നു വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. മാത്യു കിഴക്കേച്ചിറ കാർമികത്വം വഹിക്കും.

7 ന് (ശനി) വൈകുന്നേരം 7 .15 നു വിശുദ്ധ കുർബാന, നൊവേന,ലദീഞ്ഞ് എന്നിവയ്ക്ക് മനോജ് കൊല്ലംപറമ്പിൽ , ഫാ. ജിമ്മിച്ചൻ കർത്താനം എന്നിവർ കാർമികത്വം വഹിക്കും. വൈകുന്നേരം 8.30 ന് സെന്‍റ് കുര്യാക്കോസ് എലിയാസ് ചവറ സദന്‍റെ ആശിർവാദം, പൊതുസമ്മേളനം, സ്നേഹവിരുന്ന് എന്നിവ നടക്കും.

8 ന് (ഞായർ) രാവിലെ 9 ന് ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ.ജിമ്മിച്ചൻ കർത്താനം മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോമി വാഴക്കാലയിൽ തിരുന്നാൾ സന്ദേശം നൽകും. തുടർന്നു ലദീഞ്ഞ്, പ്രദക്ഷിണം, ചെണ്ടമേളം, സ്നേഹവിരുന്ന് എന്നിവ നടക്കും.

9 ന് മരിച്ചവരുടെ ഓർമ്മദിനം വൈകുന്നേരം 7 .15 നു വിശുദ്ധ കുർബാന, ഒപ്പീസ് എന്നിവ നടക്കും

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്