നജഫ്‌ഗഡ് ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല 23 ന്
Friday, August 16, 2019 10:17 PM IST
ന്യൂ ഡൽഹി: നജഫ്‌ഗഡ് ചോറ്റാനിക്കര ശ്രീഭഗവതി ക്ഷേത്രത്തിൽ മാസം തോറും കാർത്തിക നക്ഷത്രത്തിൽ നടത്തിവരുന്ന കാർത്തിക പൊങ്കാല ഓഗസ്റ്റ് 23 ന് (വെള്ളി) നടക്കും.

രാവിലെ 5.30-ന് നിർമാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനിയുടെ കാർമികത്വത്തിൽ രാവിലെ 8.30-ന് ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകരും.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: ഉണ്ണിപ്പിള്ള 9354984525, സി. കൃഷ്ണകുമാർ 8800552070.

റിപ്പോർട്ട്: പി.എൻ. ഷാജി