ന​ജ​ഫ്ഗ​ഡ് ചോ​റ്റാ​നി​ക്ക​ര ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ കാ​ർ​ത്തി​ക പൊ​ങ്കാ​ല
Wednesday, April 10, 2019 12:07 AM IST
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ചോ​റ്റാ​നി​ക്ക​ര ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ കാ​ർ​ത്തി​ക പൊ​ങ്കാ​ല ആ​ഘോ​ഷി​ച്ചു. രാ​വി​ലെ നി​ർ​മ്മാ​ല്യ ദ​ർ​ശ​ന​ത്തി​നു ശേ​ഷം ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി നി​ഖി​ൽ പ്ര​കാ​ശി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ശ്രീ​കോ​വി​ലി​ലെ നെ​യ് വി​ള​ക്കി​ൽ നി​ന്നും ദി​വ്യാ​ഗ്നി പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ലേ​ക്ക് പ​ക​ർ​ന്നു. പ്ര​ഭാ​ത പൂ​ജ​ക​ൾ​ക്കു​ശേ​ഷം വി​ശേ​ഷാ​ൽ പൂ​ജ​ക​ളും അ​ന്ന​ദാ​ന​വും കാ​ർ​ത്തി​ക പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി