വിവിധ കലാപരിപാടികളുമായി പുഷ്പവിഹാർ അയ്യപ്പ സേവാസമിതി
Sunday, March 3, 2019 4:32 PM IST
ന്യൂഡൽഹി: പുഷ്പവിഹാർ അയ്യപ്പസേവാസമിതി കലാസന്ധ്യ സംഘടിപ്പിക്കുന്നു. ഏപ്രിൽ 28ന് ഡൽഹിയിലെ സിരി ഫോർട്ട് ഓഡിറ്റോറിയത്തിലാണ് പരിപാടി.

മിറാക്കിൾ ഓൺ വീൽസ് ബംഗളൂരു എന്ന സംഘടനയിലെ കലാകാരന്മാരും പ്രസിദ്ധ പിന്നണിയ ഗായികയും ഗിന്നസ് ബുക്ക് ഓഫ് റിക്കാർഡ് ഉടമ വൈക്കം വിജയലക്ഷ്മി, ഐഡിയ സ്റ്റാർ സിംഗർ ഫെയിം കായംകുളം ബാബു എന്നിവർക്കൊപ്പം ഡൽഹി സ്വദേശിയായ അനൂപ് കേശവനും സംഗീത നൃത്ത പരിപാടിയിൽ അണിനിരക്കും.

വൈകല്യങ്ങളെ അവഗണിച്ച് വീൽചെയറുകളിൽ കാണികളെ അദ്ഭുതപ്പെടുത്തുന്ന രീതിയിലുള്ള നൃത്ത പ്രകടനങ്ങളാണ് മിറാക്കിൾ ഓൺ വീൽസ് കലാകാരങ്ങൾ നടത്തുക.

പരിപാടിയോടനുബന്ധിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹിയിലെ പ്രമുഖർ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി അഡ്വ. മോഹൻ പരാശരൻ ചെയർമാനായുള്ള പ്രവർത്തകസമിതി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.

ചടങ്ങുകളുടെ പ്രവർത്തനോദ്ഘാടനം ഡൽഹിയിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ജഡ്ജി രാജീവ് ഷെക്തർ നിർവഹിച്ചു. ചടങ്ങിൽ പുഷ്പവിഹാർ അയ്യപ്പസേവാസമിതി രക്ഷാധികാരി ബാബു പണിക്കർ, പ്രസിഡന്‍റഅ കെ.എസ്. വൈദ്യനാഥൻ, ജനറൽ സെക്രട്ടറി എം.പി. സുരേഷ്, ട്രഷറർ മണികണ്ഠൻ, കെ.വി. കേദാർനാഥ് തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്