മ​ഹാ​ക​വി കു​മാ​ര​നാ​ശ​ൻ അ​നു​സ്മ​ര​ണ​വും ഗ്രാ​മ​വൃ​ക്ഷ​ത്തി​ലെ കു​യി​ലി​ന്‍റെ ര​ച​നാ ശ​താ​ബ്ദി​യും
Wednesday, January 16, 2019 11:09 PM IST
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ വി​ചാ​ര​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​ക​വി കു​മാ​ര​നാ​ശ​ന്‍റെ 95ാമ​ത് സ്മൃ​തി വ​ർ​ഷാ​ച​ര​ണ​വും കു​മാ​ര​നാ​ശ​ൻ 1918 ജ​നു​വ​രി 14ന് ​ര​ച​ന ആ​രം​ഭി​ച്ചു 1918 ജു​ണ്‍ 13ന് ​പൂ​ർ​ത്തി​യാ​ക്കി​യ ഗ്രാ​മ​വൃ​ക്ഷ​ത്തി​ലെ കു​യി​ലി​ന്‍റെ ര​ച​നാ ശ​താ​ബ്ദി​യും സം​ഘ​ടി​പ്പി​ച്ചു

പ​ട്ടേ​ൽ ന​ഗ​ർ ഓം ​സാ​യി ബി​ൽ​ഡിം​ഗി​ൽ ന​ട​ന്ന പ​രി​പാ​ടി ബെ​ന്നി കെ. ​ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല്ല​റ മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗീ​തു മോ​ഹ​ൻ​ദാ​സ്, കെ.​എ​ൻ. ലൗ​ലി, ആ​ഷി​ത മ​നോ​ജ് എ​ന്നി​വ​ർ കു​മാ​ര​നാ​ശ​ന്‍റെ കൃ​തി​ക​ളു​ടെ ആ​ലാ​പ​നം ന​ട​ത്തി. ന​വോ​ഥാ​ന​ത്തി​ന്‍റെ വെ​ള്ളി ന​ക്ഷ​ത്രം, കാ​വ്യ​കോ​കി​ലം, ത​ത്ത്വ​ചി​ന്ത​ക​ൻ, സ്നേ​ഹാ​പാ​സ​ക​ൻ, അ​ട​ങ്ങാ​ത്ത സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ഗാ​യ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ കു​മാ​ര​നാ​ശ​ന്‍റെ ജീ​വി​തം കാ​ലാ​തി​വ​ർ​ത്തി​യാ​യ വെ​ളി​ച്ച​മാ​യി സാ​ഹി​ത്യ​ലോ​ക​ത്ത് പ്ര​ശോ​ഭി​ക്കു​മെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ബെ​ന്നി കെ. ​ഏ​ബ്ര​ഹാം പ​റ​ഞ്ഞു. ആ​ശാ​ൻ ക​വി​താ​ലാ​പ​ന പു​ര​സ്കാ​രം ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി സ​ന്ധ്യ മേ​രി​ക്ക് സ​മ്മാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: ക​ല്ല​റ മ​നോ​ജ്