ഗൗരിപ്രിയ സോമനാഥിന് ഡോക്‌ടറേറ്റ്
Saturday, December 22, 2018 2:11 PM IST
ന്യൂഡൽഹി: ഗൗരിപ്രിയ സോമനാഥിന് ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്നും ഭരതനാട്യത്തില്‍ ഡോക്‌ടറേറ്റ് ലഭിച്ചു. കോട്ടയം കൂരോപ്പട ശ്രേയസില്‍ കെ.സി. സോമനാഥപണിക്കർ-ഡോ. പി.ആര്‍. അംബിക ദമ്പതികളുടെ മകളാണ്.

ഭരതനാട്യത്തിലെ ഹസ്തങ്ങളും തന്ത്രവിദ്യയിലെ മുദ്രകളും തമ്മിലുള്ള സാമ്യത്തെപ്പറ്റി നടത്തിയ പഠനത്തിനാണ് ഡോക്‌ടറേറ്റ്. ഗ്വാളിയോര്‍ രാജാമാന്‍സിംഗ് സര്‍വകലാശാലയില്‍ ഭരതനാട്യം അസിസ്റ്റന്‍റ് പ്രഫസറാണ് ഗൗരിപ്രിയ.