നജഫ്‌ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തികപ്പൊങ്കാല 29 ന്
Tuesday, September 25, 2018 8:29 PM IST
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മാസം തോറും കാർത്തിക നക്ഷത്രത്തിൽ നടത്തിവരുന്ന കാർത്തികപ്പൊങ്കാല സെപ്റ്റംബർ 29ന് (ശനി) നടക്കും.

രാവിലെ 5.30-ന് നിർമാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി അഖിൽ ദേവിന്‍റെ കാർമികത്വത്തിൽ രാവിലെ 8:30-ന് ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകരും. പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടാവും.

വിവരങ്ങൾക്ക് : ഉണ്ണിപ്പിള്ള 9654425750, പി.ആർ. പ്രേമചന്ദ്രൻ 9891302376 .

റിപ്പോർട്ട്: പി.എൻ. ഷാജി