ഡൽഹി മലയാളി അസോസിയേഷന്‍റെ ഓണാഘോഷ പരിപാടികൾ റദ്ദു ചെയ്തു
Friday, August 17, 2018 12:38 AM IST
ന്യൂ ഡൽഹി : കേരളത്തിലെ പ്രളയ ദുരിതങ്ങൾ കണക്കിലെടുത്ത് സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ ഓഗസ്റ്റ് 25ന് നടത്താനിരുന്ന ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റിയുടെ ഓണാഘോഷ പരിപാടികൾ റദ്ദു ചെയ്തു. ഇന്നലെ വൈകുന്നേരം ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ചേർന്ന നിർവാഹക സമിതിയുടേതാണ് തീരുമാനം.

19ന് (ഞായർ) ആർകെ. പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടത്താനിരിക്കുന്ന പൂക്കള മത്സരവും റദ്ദു ചെയ്തതായി ഡിഎംഎ ഭാരവാഹികൾ അറിയിച്ചു.

ആഘോഷങ്ങൾ മാറ്റിവച്ചു ദുരിതക്കയത്തിൽ നീന്തുന്ന സഹോദരങ്ങൾക്ക് കൈത്താങ്ങാകാൻ ഡിഎംഎയുടെ 25 ശാഖകളും കൈകോർക്കുകയാണന്നും ദുരിതാശ്വാസ നിധി സംഭരിക്കുവാൻ ഡിഎംഎയോടൊപ്പം അണിചേരുവാൻ താത്പര്യമുള്ള എല്ലാ വ്യക്തികളെയും സ്ഥാപനങ്ങളെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: 01126195511, 8800398979.

റിപ്പോർട്ട് : പി.എൻ. ഷാജി