ഹൂസ്റ്റണില്‍ ഈദ് ആഘോഷം സംഘടിപ്പിച്ചു
ഡോ. ജോര്‍ജ് കാക്കനാട്
Thursday, April 10, 2025 3:10 PM IST
ഹൂസ്റ്റൺ: ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് ഹൂസ്റ്റണിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി മുസിംകളുടെ കൂട്ടായ്മയായ "ഐഡിയല്‍ ഫ്രണ്ട്സ്' ഈദ് ആഘോഷിച്ചു.
ഒപ്പന, കോല്‍ക്കളി, തുടങ്ങിയ പരമ്പരാഗത കലാപരിപാടികള്‍ക്ക് പുറമെ ഖുറാന് പാരായണം, "സോഷ്യല്‍ മീഡിയ സ്വാധീനം' എന്ന വിഷയത്തില്‍ ഡിബേറ്റ് എന്നിവ ഉണ്ടായിരുന്നു.



ജഡ്ജ് സുരേന്ദ്രന് പട്ടീല്‍, പോലീസ് ക്യാപ്റ്റന്‍ മനോജ് പൂപാറയില്‍, ഷുഗര്‍ ലാന്‍ഡ് സിറ്റി കൗണ്‍സില്‍ സ്ഥാനാര്‍ഥിയും ആഴ്ചവട്ടം പത്രാധിപരും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ.ജോര്‍ജ് കാക്കനാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സലീം, അജീദ്, മൊയ്തീന്, മു്ജേഷ്, ജലാല്‍, ഉമര്‍, ഹസീന്, ഡോ.ഹാഷിം, നബീസ, അനീഷ്യ, ഷെമീന, നിഷ, റജില, ഷെമി, ഷഹീന, ഡോ.ബിനുഷ എന്നിവരടങ്ങിയ കോര്‍ ടീമും വോളണ്ടിയര്‍ ടീമുമാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.