ഓസ്റ്റിനിൽ വിശുദ്ധ തോമാശ്ലീഹായുടെ പെരുന്നാളും പള്ളി പ്രതിഷ്ഠാ ദിനവും 26, 27 തീയതികളിൽ
ജിനു കുര്യൻ പാമ്പാടി
Friday, April 11, 2025 6:06 AM IST
ടെക്സസ്: ടെക്സസിലെ ഓസ്റ്റിൻ സെന്റ് തോമസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ തോമാശ്ലീഹായുടെ പെരുന്നാളും സെന്റ് തോമസ് ദിനാഘോഷവും പള്ളി പ്രതിഷ്ഠാ ദിനാചരണവും ഈ മാസം 26, 27 തീയതികളിൽ നടക്കും.
26ന് രാവിലെ 11ന് കൊടിയേറ്റ് തുടർന്ന് മൂന്നു മണി വരെ പള്ളി വിപുലീകരണ ധനശേഖരണാർഥം ബ്ലൂം ഫെസ്റ്റ് എന്ന പേരിൽ കാർണിവലും ഭക്ഷ്യമേളയും ഉണ്ടായിരിക്കും. മൂന്നുമണിക്ക് പ്രാർഥനയോടെ കാർണിവൽ സമാപിക്കും.
27ന് രാവിലെ ഒന്പതിന് പ്രഭാത പ്രാർഥനയും തുടർന്ന് സഭയിലെ സീനിയർ വൈദികരായ ഗീവർഗീസ് കോറെപ്പിസ്കോപ്പ ചട്ടത്തിൽ (ന്യൂയോർക്ക്), ബോബി ജോസഫ് കോറെപ്പിസ്കോപ്പ (അറ്റ്ലാന്റ), ക്നാനായ അതിഭദ്രാസനത്തിലെ ഫാ. ഡോ. ജോസഫ് മത്തായി (ഹൂസ്റ്റൺ) എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിൽമേൽ കുർബാന നടക്കും.
വിശുദ്ധ തോമാശ്ലീഹായുടെ ഓർമയിൽ മധ്യസ്ഥ പ്രാർഥന, 11ന് റാസ, 11.45ന് നന്ദി പ്രകാശനം, തുടർന്ന് ഉച്ചഭക്ഷണം എന്നിവയോടെ പെരുന്നാൾ സമാപിക്കും. 26ന് നടക്കുന്ന ഭക്ഷ്യമേളയിൽ പ്രശസ്തരായ പാചക വിദഗ്ധരുടെ നേതൃത്വത്തിൽ നിരവധി നാടൻ വിഭവങ്ങൾ തയ്യാറാക്കുന്നതാണ്. ഫൂഡ് ഡെലിവെറിയും ഉണ്ടാകും. ഇതിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഏപ്രിൽ 22ന് മുൻപായി ഓർഡറുകൾ നൽകണമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും ഓർഡറുകൾ നൽകുന്നതിനും പള്ളി സെക്രട്ടറി ടിങ്കു ഏബ്രഹാമിനെ (512) 9947839 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
തോമാശ്ലീഹായുടെ മധ്യസ്ഥതയിൽ അഭയം തേടി നേർച്ച കാഴ്ചകളോടെ പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ വിശ്വാസികളായ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. ഡോ. സാക് വർഗീസ് അറിയിച്ചു.