കുര്യൻ വി. കടപ്പുർ ഡാളസിൽ അന്തരിച്ചു
പി.പി. ചെറിയാൻ
Thursday, April 10, 2025 5:01 PM IST
ഡാളസ്: കുര്യൻ വി. കടപ്പുർ(മോനിച്ചൻ - 73) ഡാളസിൽ അന്തരിച്ചു. പരേതരായ ചാണ്ടി വർക്കി - മറിയാമ്മ വർക്കി ദമ്പതികളുടെ മകനാണ്. കോട്ടയം അർപ്പൂക്കരയിലാണ് ജനനം.
1971 മുതൽ ദീർഘകാലം മദ്രാസിലെ ഡൺലോപ്പ് ടയർ ലിമിറ്റഡിൽ ഉദ്യോഗസ്ഥനായിരുന്നു. 1990 ജൂണിൽ മോനിച്ചനും കുടുംബവും ടെക്സസിലെ ഫോർട്ട് വർത്തിലേക് കുടിയേറി. ഫാർമേഴ്സ് ബ്രാഞ്ച് മെട്രോ ചർച്ച് ഓഫ് ഗോഡിൽ അംഗമാണ്.
ഭാര്യ മേരി (ലാലി) കുര്യൻ തണങ്ങപുത്തിക്കൽ കുടുംബാംഗമാണ്. മകൾ: ജെന്നി (കുട്ടൻ), മരുമകൻ: സനു മാത്യു. കൊച്ചുമക്കൾ: ഇയാൻ, ഐഡൻ മാത്യു. സഹോദരങ്ങൾ: ആന്ത്രോയോസ് കടപ്പുർ(അന്നമ്മ കോശി) ടെക്സസ് ഫോർട്ട് വർത്ത്, അമ്മാൾ കോശി(കോട്ടയം).
പൊതുദർശനം വ്യാഴാഴ്ച വൈകുന്നേരം ആറ് മുതൽ എട്ട് വരെ ഫാർമേഴ്സ് ബ്രാഞ്ച് മെട്രോ ചർച്ച് ഓഫ് ഗോഡിൽ. സംസ്കാര ശുശ്രുഷ വെള്ളിയാഴ്ച രാവിലെ 10 മുതൽ. തുടർന്ന് സംസ്കാരം ഫർണോക്സ് സെമിത്തേരി ടെക്സസ് കരോൾട്ടണിൽ.
കൂടുതൽ വിവരങ്ങൾക്കു: സനു മാത്യു - 972 890 2515.