കുവൈറ്റ് രാജകുടുംബാംഗം ഷെയ്ഖ അലി അൽ ജാബർ അൽ സബാഹിന് പത്മശ്രീ
അബ്ദുല്ല നാലുപുരയിൽ
Friday, January 31, 2025 11:20 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലും മേഖലയിലും യോഗ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അംഗീകാരമായി കുവൈറ്റിലെ ഷെയ്ഖ അലി അൽ ജാബർ അൽ സബാഹിന് ഇന്ത്യൻ സർക്കാർ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.
പത്മ പുരസ്കാരം നേടുന്ന ആദ്യത്തെ കുവൈറ്റ് പൗരയും ഈ വർഷം പത്മശ്രീ പുരസ്കാരം ലഭിച്ച എട്ട് അന്താരാഷ്ട്ര സ്വീകർത്താക്കളിൽ ഒരാളുമാണ് ഷെയ്ഖ അലി അൽ ജാബർ.
രാജകുടുംബാംഗമായ അവർ അഭിഭാഷക, സംരംഭക, മാനുഷികാവകാശ പ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയാണ്. കുവൈറ്റിലെ ആദ്യത്തെ ലൈസൻസുള്ള യോഗ സ്റ്റുഡിയോയായ "ദാരത്മ' 2014ൽ സ്ഥാപിച്ചത് ഷെയ്ഖ അലി അൽ ജാബറാണ്.