കുവൈറ്റ് തീപിടിത്തത്തിൽ പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിച്ചു
Friday, January 31, 2025 10:49 AM IST
തിരുവനന്തപുരം: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ 30 മലയാളികളിൽ ഒരാൾക്ക് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചു.
30 ലക്ഷം രൂപയാണ് ആകെ അനുവദിച്ചത്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ചു ല ക്ഷം രൂപ വീതം നേരത്തെ അനു വദിച്ചിരുന്നു.
കഴിഞ്ഞ വർഷം ജൂൺ 12നാണ് കുവൈറ്റിലെ മംഗ ഫയിലെ തൊഴിലാളികൾ താമസിച്ചിരുന്ന ഫ്ളാറ്റ് സമുച്ചയത്തിൽ തീപിടിത്തമുണ്ടാകുന്നത്.