ലിറ്റൽ സെയിന്റ്സ് വീഡിയോ മത്സര വിജയികൾ
സിജോയ് പറപ്പള്ളിൽ
Saturday, January 25, 2025 5:26 PM IST
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയണിലെ ഹോളി ചൈൽഡ് ഹുഡ് മിനിസ്റ്റിയുടെ(തിരുബാല സഖ്യം) ആഭിമുഖ്യത്തിൽ നടത്തിയ ലിറ്റൽ സെയിന്റ്സ് വീഡിയോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
നൈനാ ലിസ് തൊട്ടിച്ചിറ(ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക) ഒന്നാം സ്ഥാനവും ഡെൻസിൽ എബ്രഹാം (ന്യൂയോർക്ക് റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക) രണ്ടാം സ്ഥാനവും മിലാ മാത്യു (ന്യൂയോർക്ക് റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക) മൂന്നാം സ്ഥാനവും നേടി.
ജനപ്രീയ വിഡിയോയ്ക്കുള്ള സമ്മാനം കയിൻ ഷാജൻ (ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക), ഡെൻസിൽ എബ്രഹാം (ന്യൂയോർക്ക് റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക) എന്നിവർ നേടി.