യുഎസ് കോസ്റ്റ് ഗാർഡ് കമാൻഡറിനെ പുറത്താക്കി ഡോണൾഡ് ട്രംപ്
പി.പി. ചെറിയാൻ
Friday, January 24, 2025 7:50 AM IST
വാഷിംഗ്ടൺ ഡിസി: നേതൃത്വത്തിലെ പോരായ്മകൾ, പ്രവർത്തന പരാജയങ്ങൾ, യുഎസ് കോസ്റ്റ് ഗാർഡിന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവില്ലായ്മ എന്നിവ കാരണമായി പറഞ്ഞ് കോസ്റ്റ് ഗാർഡ് കമാൻഡന്റിനെ പുറത്താക്കി ട്രംപ്.
2022 ജൂണിലാണ് 61 വയസുകാരിയായ അഡ്മിറൽ ലിൻഡ ലീ ഫാഗൻ യുഎസ് കോസ്റ്റ് ഗാർഡിന്റെ കമാൻഡന്റ് സ്ഥാനം ഏറ്റെടുത്തത്.
യുഎസ് കോസ്റ്റ് ഗാർഡിന്റെ ആദ്യ വനിത കമാൻഡറാണ് ഫാഗൻ. അഡ്മിറൽ ഫാഗന്റെ സേവനം ഇനി യുഎസ് ഗവൺമെന്റിന് ആവശ്യമില്ലെന്ന് അവരെ അറിയിച്ചു.