സെനറ്റ് മാർക്കോ റൂബിയോയെ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചു
പി.പി. ചെറിയാൻ
Thursday, January 23, 2025 5:05 PM IST
വാഷിംഗ്ടൺ ഡിസി: സെനറ്റ് മാർക്കോ റൂബിയോയെ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാബിനറ്റ് നോമിനികളിൽ ആദ്യത്തേതായി അദ്ദേഹം മാറി.
2011 മുതൽ റൂബിയോ സെനറ്റിൽ ഫ്ലോറിഡയെ പ്രതിനിധീകരിച്ചു. ട്രംപിന്റെ സ്ഥാനാരോഹണത്തോടെ തിങ്കളാഴ്ച പദവിയിൽ രാജിവച്ചു. 53 വയസുകാരനായ റൂബിയോക്കു വിപുലമായ വിദേശനയ പരിചയമുണ്ട്.
ചൈന, ഇറാൻ, വെനിസ്വേല, ക്യൂബ എന്നിവയിൽ കടുത്ത നിലപാടുകൾ സ്വീകരിച്ച റൂബിയോ, റഷ്യയുടെ യുക്രെയ്നിലെ യുദ്ധം, മിഡിൽ ഈസ്റ്റിലെ തുടർച്ചയായ അക്രമം, തായ്വാനെതിരേയുള്ള ചൈനയുടെ ആക്രമണം, എന്നിവയുൾപ്പെടെ നിരവധി ആഗോള വെല്ലുവിളികൾ നേരിടുന്ന സമയത്താണ് ചുമതലയേൽക്കുന്നത്.