വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൺ റിപ്പബ്ലിക്കൻ ദിനാഘോഷം സംഘടിപ്പിക്കുന്നു
Monday, January 27, 2025 11:30 AM IST
ന്യൂജഴ്സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയണിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്കൻ ദിനാഘോഷം സംഘടിപ്പിച്ചിച്ചു. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യാതിഥിയായ പരിപാടിയിൽ പങ്കെടുത്തു.
ദീപിക ഡൽഹി ബ്യുറോ ചീഫ് ജോർജ് കള്ളിവയലിൽ, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, വേൾഡ് മലയാളി കൗൺസിൽ സ്ഥാപക നേതാവും മുൻ ഗ്ലോബൽ ചെയർമാനുമായ ഡോ. ജോർജ് ജേക്കബ്, പ്രശസ്ത ചലച്ചിത്ര നിർമാതാവും നടനുമായ ദിനേശ് പണിക്കർ എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുക്കും
ഏമി ഉമ്മച്ചൻ, ഡോ. റെയ്ന റോക്ക്, മാത്യുക്കുട്ടി ആലുംപറമ്പിൽ എന്നിവരാണ് പ്രോഗ്രാം കൺവിനർമാർ. അഷിത ശ്രീജിത്ത് എംസിയായി പ്രവർത്തിച്ചു.
ഡബ്ല്യുഎംസി അമേരിക്ക റീജിയൺ ചെയർമാൻ ജേക്കബ് കുടശനാട്, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി സിജു ജോൺ, ട്രഷറർ തോമസ് ചെല്ലേത്, വൈസ് പ്രസിഡന്റ് അഡ്മിൻ ബൈജുലാൽ ഗോപിനാഥൻ എന്നിവരോടൊപ്പം അമേരിക്ക റീജിയൺ എക്സിക്യൂട്ടീവ് കമ്മിറ്റി, അഡ്വൈസറി ബോർഡ് അംഗങ്ങൾ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു.