വാഷിംഗ്ടൺ​: പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ട് മ​ണി​ക്കൂ​റി​നു​ള്ളി​ൽ മു​ൻ യു​എ​സ് ജ​ന​റ​ൽ മാ​ർ​ക്ക് മി​ല്ലി​യു​ടെ ഛായാ​ചി​ത്രം പെ​ന്‍റ​ഗ​ൺ നീ​ക്കം ചെ​യ്തു.

അ​നാ​ച്ഛാ​ദ​നം ചെ​യ്ത് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഛായാ​ചി​ത്രം നീ​ക്കം ചെ​യ്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന ചോ​ദ്യ​ത്തി​ന് പെ​ന്‍റ​ഗ​ൺ മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല. മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പ്, മു​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ മി​ല്ലി​ക്കും ട്രം​പ് പ്ര​തി​കാ​ര ന​ട​പ​ടി​ക്കാ​യി ല​ക്ഷ്യ​മി​ട്ട മ​റ്റു​ള്ള​വ​ർ​ക്കും മു​ൻ​കൂ​ർ മാ​പ്പ് ന​ൽ​കി​യി​രു​ന്നു.