പി.എം. സ്കറിയ ഡാളസില്‍ അന്തരിച്ചു
ജോസ് മാളേയ്ക്കല്‍
Thursday, January 23, 2025 1:16 PM IST
ഫിലാഡല്‍ഫിയ: പാലാ ചേര്‍പ്പുങ്കല്‍ പരുത്തപ്പാറ മത്തായി സ്കറിയ (പി. എം. സ്കറിയ - 78) ഡാളസില്‍ അന്തരിച്ചു. ഭാര്യ അമ്മിണി. മക്കള്‍: ജാസ്മിന് - ടിനോ മാത്യു, ജെന്നിഫര്‍ - നവ്ദീപ് സിംഗ്).
1970കളില്‍ അമേരിക്കയിലെത്തിയ സ്കറിയ നാലു ദശാബ്ദക്കാലം ഫിലാഡല്ഫിയായില് കുടുംബസമേതം താമസിച്ചശേഷം 2015ല്‍ ഡാളസിലേക്കു താമസം മാറ്റി.
ഫിലാഡൽഫിയയിലെ സാമൂഹ്യ, സാംസ്കാരിക മേഖലകളിലും സീറോമലബാര്‍ ദേവാലയ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
പൊതുദര്‍ശനം വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതല്‍ എട്ട് വരെ. Berkshire Chapel, Turrentine Jackson Morrow Funeral Home, 9073 Berkshire Dr. Frisco, TX 75033.
സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച ഉച്ചയ്ക്കു 2.30 മുതല്‍ സെന്റ് ഫ്രാന്‍സീസ് ഓഫ് അസീസി ദേവാലയത്തില്‍ (8000 Eldorado Pkwy, Frisco, TX 75033).
തുടര്‍ന്ന് മൃതദേഹം Ridgeview West Memorial Park സെമിത്തേരിയില്‍ സംസ്കരിക്കും.