ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു
സുനിൽ ട്രീസ്റ്റർ
Thursday, January 23, 2025 11:19 PM IST
കൊച്ചി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ അവാർഡ് വിതരണം ചെയ്തു. കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങുകൾ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ (സാമുവൽ ഈശോ) അധ്യക്ഷത വഹിച്ചു.
മികച്ച പ്രസ് ക്ലബിന് നൽകുന്ന അവാർഡിന് തിരുവനന്തപുരം പ്രസ് ക്ലബ് അർഹമായി. പ്രസിഡന്റ് പി.ആർ. പ്രവീൺ പുരസ്കാരം ഏറ്റുവാങ്ങി. മുൻ എംപി സെബാസ്റ്റ്യൻ പോൾ ഫലകവും പ്രശസ്തി പത്രവും ചെക്കും സമ്മാനിച്ചു.
മികച്ച യുവ മാധ്യമ പ്രവർത്തകനുള്ള പ്രത്യേക പുരസ്കാരം ഗോകുൽ വേണുഗോപാൽ ഏറ്റുവാങ്ങി. മുൻ എംപി സെബാസ്റ്റ്യൻ പോൾ ഫലകവും ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി സർട്ടിഫിക്കറ്റും ജോൺസൺ ജോർജ് ചെക്കും ഗോകുലിന് നൽകി.
എ.യു. അമൃത മികച്ച യുവ മാധ്യമപ്രവർത്തകയ്ക്കുള്ള മീഡിയ എക്സലൻസ് പുരസ്കാരത്തിനു അർഹയായി. മുൻ എംപി സെബാസ്റ്റ്യൻ പോൾ ഫലകവും പ്രശസ്തി പത്രവും കൈമാറി. സജിമോൻ ആന്റണിണും ബേബി വടക്കുന്നേലും ചേർന്ന് ചെക് നൽകി.
എൻ.ആർ. സുധർമദാസ് മികച്ച ഛായാഗ്രഹകനുള്ള പുരസ്കാരത്തിന് അർഹനായി. നടി ലിയോണ ലിഷോയിൽ നിന്നും ഫലകവും സ്റ്റീഫൻ കിഴക്കേകോട്ടിൽ നിന്ന് പ്രശസ്തിപത്രവും ജോസഫ് ഇടിക്കുളയിൽ നിന്ന് ചെക്കും ഏറ്റുവാങ്ങി.
അജി പുഷ്കർ മികച്ച സാങ്കേതിക വിദ്യ നിർമാതാവിനുള്ള പുരസ്ക്കാരത്തിന് അർഹനായി. റോജി എം ജോൺ എംഎൽഎ ഫലകവും ശരത് പ്രശസ്തിപത്രവും ജോസഫ് ഇടിക്കുള ചെക്കും നൽകി.
ലിബിൻ ബാഹുലേയൻ മികച്ച ന്യൂസ് വീഡിയോ എഡിറ്റർ പുരസ്കാരത്തിന് അർഹനായി. റോജി എം ജോൺ എംഎൽഎ ഫലകവും അങ്കമാലി ബ്ലോക്ക് പ്രസിഡന്റ് കൊച്ചു ത്രേസ്യ പ്രശസ്തിപത്രവും സൈമൺ വാവാച്ചേരിയിൽ ചെക്കും കൈമാറി.
മുൻ കേന്ദ്രമന്ത്രിയും കേരള ഗവൺമെന്റിന്റെ പ്രത്യേക പ്രതിനിധിയുമായ പ്രഫ. കെ വി തോമസ്, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ മോൻസ് ജോസഫ്, അൻവർ സാദത്ത്, റോജി എം. ജോൺ, മാണി സി. കാപ്പൻ, ടി ജെ വിനോദ്, കെ. ജെ. മാക്സി, മുൻ എംപി സെബാസ്റ്റ്യൻ പോൾ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, മാധ്യമപ്രവർത്തകൻ ജോണി ലൂക്കോസ്,
സാജൻ, മിനി സാജൻ, സുമേഷ് അച്ചുതൻ, ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ഫൊക്കാന മുൻ പ്രസിഡന്റ് ബാബു സ്റ്റീഫൻ, ദിലീപ് വർഗീസ്, അനിയൻ ജോർജ്, ഷിജോ പൗലോസ്, സുനിൽ തൈമറ്റം, രാജു പള്ളത്ത്, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുളകുന്നംപുരസ്കാരദാന ചടങ്ങിന്റെ കോഓർഡിനേറ്റർ ആയി പ്രതാപ് ജയലക്ഷ്മി നായർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.