ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സ് സ്റ്റേ​റ്റി​ലെ ഹൂ​സ്റ്റ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള കു​റ​വി​ല​ങ്ങാ​ട് മ​ല​യാ​ളി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന് രൂ​പം ന​ൽ​കി​യി​ട്ടു​ള്ള കു​റ​വി​ല​ങ്ങാ​ട് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ എ​ന്ന സം​ഘ​ട​ന​യു​ടെ ഉ​ദ്ഘാ​ട​നം ​ഞാ​യ​റാ​ഴ്ച (ജ​നു​വ​രി 26) വൈ​കു​ന്നേ​രം 4.30ന് ന​ട​ക്കും.

സ്റ്റാ​ഫോ​ഡ് കേ​ര​ള ഹൗ​സി​ൽ വ​ച്ചു ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഡി​സ്ട്രി​ക്ട് ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ പ​ട്ടേ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന​തും സ്റ്റാ​ഫോ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു ലോ​ഗോ പ്ര​കാ​ശ​നം ന​ട​ത്തു​ന്ന​തു​മാ​ണ്.


ഫാ. ​ജോ​സ​ഫ് പൊ​റ്റ​മ്മേ​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ കു​റ​വി​ല​ങ്ങാ​ട്ടെ ക​ലാ-സാം​സ്‌​കാ​രി​ക നേ​താ​ക്ക​ളു​ടെ ആ​ശം​സാ വീ​ഡി​യോ പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഡി​ന്ന​റും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.