ഗാർലൻഡ് സിറ്റി മേയർ സ്ഥാനാർഥിയായി ഡോ.ഷിബു സാമുവേൽ; തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള ആലോചനാ യോഗം നടത്തി
എബി മക്കപ്പുഴ
Thursday, January 23, 2025 10:50 PM IST
ഡാളസ്: ഗാർലാൻഡ് സിറ്റി മേയർ സ്ഥാനാർഥി ഡോ. ഷിബു സാമുവേലിന്റെ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഗാർലാൻഡ് കിയാ ഇന്ത്യൻ ഗ്രോസറി ഓഡിറ്റോറിയത്തിൽ വിപുലമായ രീതിയിൽ ഇലെക്ഷൻ പ്ലാനിംഗ് മീറ്റിംഗ് സംഘടിപ്പിച്ചു.
ഗാർലാൻഡ് സിറ്റിയിൽ കുട്ടിക്കാലം മുതൽ പഠനം നടത്തി തിയോളജിയിൽ ഡോക്ടറേറ്റ് ബിരുദം സമ്പാദിച്ചിട്ടുള്ള ഷിബു എക്കാലവും ഗാലാൻഡ് സിറ്റിയുടെ വളർച്ചയിൽ പങ്കാളിയായി പ്രവർത്തിച്ചു.
വിവിധ സാമൂഹിക സംസ്കരിക സംഘനകളിലൂടെ പ്രവർത്തിച്ചു വ്യക്തി മുദ്ര പതിപ്പിച്ച ഇദ്ദേഹത്തിന് അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ ജീവകാരുണ്യ പ്രവത്തങ്ങൾക്കു നന്മ പുരസ്കാരം നൽകി ഡോ. ഷിബുവിനെ വർണപൊലിമയേറിയ വൻ പരിപാടികളോടുകൂടി ആദരിക്കുവാൻ വേണ്ട തയ്യാറെടുപ്പിലാണ്.
ഗാർലാൻഡ് സിറ്റിയുടെ ഉന്നമനത്തിനായി പ്രതിജ്ഞ ചെയ്തു മേയർ സ്ഥാനാർഥിയായി തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുപ്പു നടത്തിക്കൊണ്ടിരിക്കുന്ന ഡോ. ഷിബു സാമുവേൽ വൻ ഭൂരിപക്ഷത്തോട് വിജയിക്കുമെന്നാണ് ഇലക്ഷൻ കാന്പയിൻ പ്രവർത്തകരുടെ വിശ്വാസം.