ന്യൂ​ജ​ഴ്സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഒ​രു സം​ഘം ജ​നു​വ​രി 19ന് ​മി​ഡ്‌​ല​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് പ​ള്ളി സ​ന്ദ​ർ​ശി​ച്ചു.

ചെ​റി​യാ​ൻ പെ​രു​മാ​ൾ (മു​ൻ കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി), ഡോ. ​ഷെ​റി​ൻ എ​ബ്ര​ഹാം (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), റിം​ഗി​ൾ ബി​ജു, പ്രേം​സി ജോ​ൺ ക​ക, ജ​യ ജോ​ൺ, ജ​സ്റ്റി​ൻ ജോ​ൺ (കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​ർ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ഫാ. ​ഡോ. ബാ​ബു കെ. ​മാ​ത്യു (ഇ​ട​വ​ക വി​കാ​രി) നേ​തൃ​ത്വം ന​ൽ​കി​യ കു​ർ​ബാ​ന​യ്ക്കു ശേ​ഷം അ​ജു ത​ര്യ​ൻ (ഇ​ട​വ​ക സെ​ക്ര​ട്ട​റി) ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ ഊ​ഷ്മ​ള​മാ​യി സ്വാ​ഗ​തം ചെ​യ്തു.

ഇ​ട​വ​കാം​ഗ​വും ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​വും മു​ൻ കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി​യു​മാ​യ ജോ​ബി ജോ​ൺ, കോ​ൺ​ഫ​റ​ൻ​സു​മാ​യു​ള്ള ഇ​ട​വ​ക​യു​ടെ ദീ​ർ​ഘ​കാ​ല ബ​ന്ധ​വും കോ​ൺ​ഫ​റ​ൻ​സി​ന്‍റെ വി​ജ​യ​ത്തി​ന് ഇ​ട​വ​ക ന​ൽ​കി​യി​ട്ടു​ള്ള നി​സ്‌​സീ​മ​മാ​യ പി​ന്തു​ണ​യും ഓ​ർ​മി​പ്പി​ച്ചു.



ചെ​റി​യാ​ൻ പെ​രു​മാ​ൾ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ തീ​യ​തി, സ്ഥ​ലം, പ്രാ​സം​ഗി​ക​ർ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും മു​ൻ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ലു​ള്ള ത​ന്‍റെ അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് സാ​രി​ക്കു​ക​യും ചെ​യ്തു. യു​വ​ജ​ന നേ​തൃ​ത്വ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി സ്വീ​ക​രി​ച്ച മു​ൻ​കൈ​ക​ളും അ​ദ്ദേ​ഹം എ​ടു​ത്തു​കാ​ട്ടി.

പ​ങ്കെ​ടു​ക്കു​ന്ന​വ​ർ അ​വ​രു​ടെ സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കാ​ൻ വൈ​കാ​തെ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഡോ. ​ഷെ​റി​ൻ എ​ബ്ര​ഹാം സ്പോ​ൺ​സ​ർ​ഷി​പ്പ് അ​വ​സ​ര​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു. കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​റി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ റിം​ഗി​ൾ ബി​ജു ന​ൽ​കി.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ണ്ടാം ദി​ന​ത്തി​ൽ ന​ട​ക്കു​ന്ന വി​നോ​ദ സാ​യാ​ഹ്ന​ത്തെ​പ്പ​റ്റി ജ​യ ജോ​ൺ സം​സാ​രി​ക്കു​ക​യും സ​ബ്മി​ഷ​നു​ക​ൾ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. ജ​സ്റ്റി​ൻ ജോ​ൺ മു​ൻ കോ​ൺ​ഫ​റ​ൻ​സു​ക​ളി​ൽ നി​ന്നു​ള്ള ത​ന്‍റെ ന​ല്ല അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ന് ആ​വേ​ശ​വും ഊ​ർ​ജ്ജ​വും ന​ൽ​കു​വാ​ൻ എ​ത്ര​യും വേ​ഗം ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​ദ്ദേ​ഹം യു​വാ​ക്ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. പ​ള്ളി​യി​ൽ നി​ന്നു​ള്ള സ്പോ​ൺ​സ​ർ​മാ​രെ​യും ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രെ​യും ജോ​ബി ജോ​ൺ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും അ​വ​രു​ടെ പി​ന്തു​ണ​യ്ക്ക് ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.


സ​ണ്ണി വ​ർ​ഗീ​സ് (ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗം) കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി​ക്ക് ന​ന്ദി പ​റ​യു​ക​യും ഏ​റ്റ​വും കൂ​ടു​ത​ൽ ര​ജി​സ്ട്രേ​ഷ​നു​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​തി​ന് ഏ​വ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു. കോ​ൺ​ഫ​റ​ൻ​സി​ന്‍റെ വി​ജ​യ​ത്തി​ന് ഫാ. ​ഡോ. ബാ​ബു കെ. ​മാ​ത്യു ഇ​ട​വ​ക​യു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തു.

ജൂ​ലൈ ഒ​ന്പ​ത് മു​ത​ൽ 12 വ​രെ ക​ണ​ക്ടി​ക്ക​ട് ഹി​ൽ​ട്ട​ൺ സ്റ്റാം​ഫ​ർ​ഡ് ഹോ​ട്ട​ൽ & എ​ക്സി​ക്യൂ​ട്ടീ​വ് മീ​റ്റിം​ഗ് സെ​ന്‍റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് ന​ട​ക്കു​ന്ന​ത്. റ​വ.ഡോ. ​നൈ​നാ​ൻ വി. ​ജോ​ർ​ജ് (ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദി​ക സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി, റ​വ.ഡോ. ​റ്റി​മ​ത്തി (ടെ​ന്നി) തോ​മ​സ് (നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ), ഫാ. ​ജോ​ൺ (ജോ​ഷ്വ) വ​ർ​ഗീ​സ്, (സൗ​ത്ത് വെ​സ്റ്റ് മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന യൂ​ത്ത് മി​നി​സ്റ്റ​ർ), റ​വ. ഡീ​ക്ക​ൻ അ​ന്തോ​ണി​യോ​സ് (റോ​ബി) ആ​ന്‍റ​ണി (ടാ​ൽ​മീ​ഡോ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ൻ​സ് മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ) എ​ന്നി​വ​രാ​ണ് മു​ഖ്യ പ്രാ​സം​ഗി​ക​ർ.

""ന​മ്മു​ടെ പൗ​ര​ത്വം സ്വ​ർ​ഗ​ത്തി​ലാ​ണ്, അ​വി​ടെ​നി​ന്നു​ള്ള ഒ​രു ര​ക്ഷ​ക​നാ​യ ക​ർ​ത്താ​വാ​യ യേ​ശു​ക്രി​സ്തു​വി​നെ ഞ​ങ്ങ​ൾ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു”(​ഫി​ലി​പ്പി​യ​ർ 3:20) എ​ന്ന ബൈ​ബി​ൾ വാ​ക്യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ‘The Way of the Pilgrim’ (പ​ര​ദേ​ശി​യു​ടെ വ​ഴി) എ​ന്ന​താ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ര​മേ​യം.

ബൈ​ബി​ൾ, വി​ശ്വാ​സം, പാ​ര​മ്പ​ര്യം, സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. ര​ജി​സ്ട്രേ​ഷ​നും വി​ശ​ദാം​ശ​ങ്ങ​ൾ​ക്കും www.fycnead.org സ​ന്ദ​ർ​ശി​ക്കു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, ഫാ. ​അ​ബു വ​ർ​ഗീ​സ് പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ (ഫോ​ൺ: 9148064595), ജെ​യ്സ​ൺ തോ​മ​സ്, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (ഫോ​ൺ: 917.612.8832), ജോ​ൺ താ​മ​ര​വേ​ലി​ൽ, കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ) (ഫോ​ൺ: 917.533.3566) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.