'ഹെൽപ്പിംഗ് ഹാന്‍ഡ്'; ഫോമയുടെ സഹായഹസ്തം അര്‍ഹരിലേക്ക്
സജു വർഗീസ്
Thursday, January 23, 2025 6:06 AM IST
ടെക്സസ്: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക' എന്ന സംഘടനയായ ഫോമയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥിനിക്ക് സഹായധനം നല്‍കി. മാവേലിക്കര എംഎല്‍എ അരുണ്‍കുമാര്‍ എം.എസ് ചടങ്ങില്‍ സംബന്ധിച്ചു. ''ഹെൽപ്പിംഗ് ഹാന്‍ഡ്' എന്ന ചാരിറ്റിപ്രവര്‍ത്തനത്തിന്‍റെ ഭാഗമായാണ് നിര്‍ധന കുടുംബത്തിലെ ബിരുദ വിദ്യാര്‍ഥിനിക്ക് സാമ്പത്തിക സഹായം നല്‍കിയത്.
നിര്‍ധനരും നിരാലംബരുമായവരെ ചേര്‍ത്ത് പിടിക്കുന്നതിനും അവരെ സാമ്പത്തികമായി സഹായിക്കുന്നതിനുമായി ഫോമ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനമാണ് 'ഹെല്‍പ്പിംഗ് ഹാന്‍ഡ്'. മാവേലിക്കര ബിഷപ് മൂര്‍ കോളജിലെ ബിരുദ വിദ്യാര്‍ഥിനിക്കാണ് ഫോമ സഹായം നല്‍കിയത്. എന്‍സിസി വഴിയാണ് ഫോമ ഭാരവാഹികള്‍ വിദ്യാര്‍ഥിനിയുടെ ചുറ്റുപാടുകളെക്കുറിച്ച് അറിയുന്നത്.
രോഗികളായ മാതാപിതാക്കളുടെ ചികിത്സാച്ചെലവും സ്വന്തം പഠനച്ചെലവുമെല്ലാം പാര്‍ട് ടൈം ജോലി ചെയ്തും നന്നായി പഠിച്ചും ജീവിതത്തോടു പൊരുതുന്ന വിദ്യാര്‍ഥിനിയുടെക്കുറിച്ച് കേട്ടറിഞ്ഞതോടെ ഫോമ ഇത്തവണത്തെ തങ്ങളുടെ സഹായഹസ്തം ഈ പെണ്‍കുട്ടിക്ക് നൽകുകയായിരുന്നു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കിടപ്പുരോഗികളാണ്. ഒരു സഹോദരനുള്ളതും രോഗാവസ്ഥയിലാണ്. മറ്റാരും ആശ്രയമില്ലാത്ത വിദ്യാര്‍ഥിനി പഠനത്തോടൊപ്പം താല്‍ക്കാലിക ജോലികള്‍ കൂടി ചെയ്താണ് വീട്ടുചെലവുകളും ആശുപത്രി ചെലവുകളും അതോടൊപ്പം തന്‍റെ പഠന ചെലവുകളും കണ്ടെത്തുന്നത്.
പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തുന്ന തങ്ങളുടെ വിദ്യാര്‍ഥിനിയെക്കുറിച്ച് കോളജ് അധികൃതര്‍ക്കും നല്ല അഭിപ്രായമാണ്. ആറു വര്‍ഷമായി ഫോമയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന ജീവകാരുണ്യപ്രവര്‍ത്തനമാണ് 'ഹെല്‍പിങ് ഹാന്‍ഡ്'.
എല്‍യ്ക്കു പുറമേ ഫോമ പ്രസിഡന്‍റ് ബേബി മണക്കുന്നേല്‍, സിജില്‍ പാലയ്ക്കലോടി(ട്രഷറര്‍), സുബിന്‍ കുമാരന്‍(കണ്‍വന്‍ഷന്‍ കോ-ചെയര്‍), സാജു വര്‍ഗീസ് (ഫോമാ ന്യൂസ് ടീം), ബിനു കുര്യാക്കോസ്-സിഇഒ കേരള അഡ്വഞ്ചര്‍ ടൂറിസം, ഡോ.രഞ്ജിത്ത് മാത്യു എബ്രഹാം -ബിഷപ് മൂര്‍ കോളജ് പ്രിന്‍സിപ്പല്‍, ഡോ. ആന്‍ ആഞ്ചലിന്‍ - വൈസ് പ്രിന്‍സിപ്പല്‍, ഫിലിപ്പ് എം.വര്‍ഗീസ്-ബർസാർ, മേജര്‍ സിജി.പി.ജോര്‍ജ്- എച്ച്ഒഡി ഫിസിക്കല്‍ എഡ്യൂ ആൻഡ് എന്‍സിസി ഓഫിസര്‍, ഡോ. ലിന്നറ്റ് - ഐക്യുഎസി കണ്‍വീനര്‍, ഡോ.സുധ- മലയാളം ഫാക്കല്‍റ്റി വിഭാഗം, സന്തോഷ്-കോളജ് സൂപ്രണ്ട്, മിസ്റ്റര്‍ അജി-ഹെഡ് അക്കൗണ്ടന്റ്, അരുണ്‍കുമാര്‍ എം.എസ്-എം.എല്‍.എ, ഡോ.രഞ്ജിത്ത് മാത്യു എബ്രഹാം, മുരളി തഴക്കര-എക്സി. പഞ്ചായത്ത് പ്രസിഡന്‍റ്, രാജേഷ് തഴക്കര-മാനേജര്‍ എസ്.വി.എല്‍.പി സ്‌കൂള്‍, പി.എം.സുഭാഷ്-സെക്രട്ടറി എസ്.വി.എല്‍.പി സ്‌കൂള്‍, അംബിക സത്യനേശന്‍-പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഫിലിപ്പ് എം.വര്‍ഗീസ്-കോളജ് ബർസാർ, സാം പൈനുംമൂട്-കുവൈത്ത് അസോസിയേഷന്‍, മുഹമ്മദ് എന്‍-കോളജ് യൂണിയന്‍ ചെയര്‍മാന്‍, സൂരജ് എസ്-യൂണിയന്‍ അംഗം, എന്‍സിസി കേഡറ്റുകളായ-മരിയ ജെനി, സൂര്യ, മരിയ ജോസഫിന തുടങ്ങിയവര്‍ചടങ്ങില്‍ സംബന്ധിച്ചു.