ഡോണൾഡ് ട്രംപിന് ആശംസകൾ നേർന്നു ഇന്റർനാഷണൽ പ്രയർലൈൻ
പി.പി. ചെറിയാൻ
Friday, January 24, 2025 3:57 PM IST
ഷിക്കാഗോ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സ്ഥാനമേറ്റ ഡോണൾഡ് ട്രംപിനു പ്രാർഥനയും ആശംസകളും നേർന്ന് ഇന്റർനാഷണൽ പ്രയർലൈൻ. ഐപിഎല്‍ കോഓര്‍ഡിനേറ്റര്‍ സി.വി. സാമുവേല്‍ ആശംസാസന്ദേശം വായിച്ചു.
ലോകത്ത് എല്ലായിടത്തും യുദ്ധവും സംഘർഷങ്ങളും അവസാനിപ്പിച്ച് സമാധാനം ഉറപ്പുവരുത്തുമെന്ന് ട്രംപ് അധികാരം ഏറ്റെടുത്തതിനുശേഷം നടത്തിയ പ്രഖ്യാപനം സഹർഷം സ്വാഗതം ചെയ്യുന്നു.
ട്രംപിനും പുതിയ ഭരണകൂടത്തിനും അതിനാവശ്യമായ ജ്ഞാനവും അനുഗ്രഹങ്ങളും ധാരാളമായി ലഭിക്കട്ടെ. വേദപുസ്തക സത്യങ്ങളെ അടിസ്ഥാനമാക്കി എല്ലാവരെയും മാനിച്ചും സ്നേഹിച്ചും സത്ഭരണം കാഴ്ചവയ്ക്കുവാൻ ദൈവം അദ്ദേഹത്തെ ശക്തീകരിക്കട്ടെ എന്ന് ഇന്റർനാഷണൽ പ്രയർലൈൻ ആശംസകൾ നേർന്നു.
തോമസ് ലത്താരയുടെ(ഷിക്കാഗോ) പ്രാരംഭ പ്രാര്‍ഥനയോടെ ആരംഭിച്ച യോഗത്തില്‍ സി.വി. സാമുവേല്‍ സ്വാഗതമാശംസിക്കുകയും മുഖ്യാതിഥി റവ. ജെയ്സൺ എ. തോമസിനെ (വികാരി സെന്റ് തോമസ് മാർത്തോമ്മാ പള്ളി ലംബാർഡ്, ഷിക്കാഗോ, ഇല്ലിനോയിസ്) പരിചയപ്പെടുത്തുകയും ചെയ്തു.
ജീവിതത്തിൽ അനുകൂലമെന്ന് നമ്മൾ ചിന്തിക്കുന്നതെല്ലാം ദൈവഹിതമാണെന്നു ചിന്തി ക്കുന്നവരാണ് നമ്മളിൽ പലരും, എന്നാൽ അത് പൂർണമായും ശരിയല്ലെന്നു പഴയ നിയമകാലത്തെ പ്രവാചകനായ ജോനായുടെ ജീവിതാനുഭവങ്ങളെ ആസ്പദമാക്കി റവ. ജെയ്സൺ എ. തോമസ് വ്യകതമാക്കി.
ഷിക്കാഗോയിൽ നിന്നുള്ള ലളിത ലത്താര നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. വിവാഹ വാര്‍ഷീകവും ജന്മദിനവും ആഘോഷിച്ചവരെ സി. വി. സാമുവേല്‍ അനുമോദിച്ചു. ജോർജ് എബ്രഹാം (രാജൻ, ഡിട്രോയിറ്റ്, മിഷിഗൺ) മധ്യസ്ഥ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്കി.
ഐപിഎൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർഥനാ യോഗങ്ങളിൽ നിരവധി പേര് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോഓര്‍ഡിനേറ്റര്‍ ടി.എ. മാത്യു പറഞ്ഞു. തുടർന്ന് നന്ദി രേഖപ്പെടുത്തി.
സമാപന പ്രാർഥനയും ആശീർവാദവും റവ. ഡോ. ഇട്ടി മാത്യൂസ് (സിഎസ്ഐ ചർച്ച് ഡിട്രോയിറ്റ്, മിഷിഗൺ) നിർവഹിച്ചു. ഷിബു ജോർജ് (ഹൂസ്റ്റൺ), ജോസഫ് ടി. ജോർജ് (രാജു, ഹൂസ്റ്റൺ) എന്നിവർ ടെക്നിക്കൽ കോഓർഡിനേറ്ററായിരുന്നു.